ആരോഗ്യനില മെച്ചെപ്പട്ടു; കരുണാനിധിയെ വീൽചെയറിലിരുത്തി
text_fieldsചെന്നൈ: ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കരുണാനിധിയെ വീൽചെയറിലിരുത്തിയതായി കാവേരി ആശുപത്രി കേന്ദ്രങ്ങൾ അറിയിച്ചു. ബുധനാഴ്ച ൈവകീട്ട് കിടക്കയുടെ ഒരു ഭാഗം ഉയർത്തി ഇരുത്തി. തുടർന്നാണ് കരുണാനിധിയെ ചക്രക്കസേരയിലേക്ക് മാറ്റിയത്. അരമണിക്കൂറിനുശേഷം വീണ്ടും കിടക്കയിൽ കിടത്തി. ചികിത്സയുടെ ഭാഗമാണിത്. നിലവിൽ സ്വയം ശ്വസിക്കുന്നുണ്ട്. ദ്രവരൂപത്തിലുള്ള ഭക്ഷണവും നൽകുന്നു. 48 മണിക്കൂർ നിരീക്ഷണത്തിനുശേഷം ഗോപാലപുരം വസതിയിലേക്ക് കരുണാനിധിയെ മാറ്റുന്നത് ആലോചിക്കുമെന്നും ഇവർ വ്യക്തമാക്കി. പ്രായാധിക്യംമൂലമുള്ള സ്വാഭാവിക പ്രശ്നങ്ങളുള്ളതിനാൽ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.