പണഞെരുക്കം: പരിഹാരം അകലെയെന്ന് ചന്ദ്രബാബു നായിഡു
text_fields
വിജയവാഡ: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ ആദ്യഘട്ടത്തില്‍ പിന്തുണച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും നിലപാട് മാറ്റി.
പണഞെരുക്കം അവസാനിക്കുമെന്ന് പറയുന്ന 50 ദിവസത്തിനുശേഷവും പ്രശ്നം അവശേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജയവാഡയില്‍ തെലുഗുദേശം എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗത്തില്‍ സംസാരിക്കവെയാണ് നായിഡു നിലപാട് തിരുത്തി പ്രസ്താവനയിറക്കിയത്. പ്രശ്നത്തിന് വേഗത്തില്‍ പരിഹാരം കണ്ടില്ളെങ്കില്‍ അധികകാലം ജനം സഹിച്ചിരിക്കില്ളെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നോട്ട് അസാധുമൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ 13 അംഗ സമിതിയുടെ തലവന്‍ കൂടിയാണ് നായിഡു.
നോട്ട് അസാധുവാക്കി കള്ളപ്പണം തടയുന്നതു സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബര്‍ 12ന് ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന്, ഏകദേശം ഒരുമാസം കഴിഞ്ഞാണ് രാജ്യത്ത് നോട്ട് നിരോധനം നിലവില്‍ വന്നത്. കേന്ദ്രതീരുമാനത്തിന് പിന്നില്‍ ചന്ദ്രബാബു നായിഡുവിന്‍െറ നിര്‍ദേശമാണെന്ന് അന്ന് തെലുഗുദേശം പാര്‍ട്ടി അവകാശവാദമുന്നയിക്കുകയും കേന്ദ്ര നടപടിയെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പണഞെരുക്കം രാജ്യത്താകെ വന്‍ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ പാര്‍ട്ടി നിലപാട് മാറ്റിയതിന്‍െറ സൂചനയാണ് അദ്ദേഹം വിജയവാഡയില്‍ നല്‍കിയത്. ദിവസവും രണ്ട് മണിക്കൂറെങ്കിലും പണഞെരുക്കം പരിഹരിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കാറുണ്ട്.
പക്ഷേ, ഇതുവരെയും പരിഹാരം കണ്ടത്തൊനായില്ളെന്ന് അദ്ദേഹം പറഞ്ഞു. 1984ല്‍ പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങള്‍ നമുക്ക് ഒരു മാസത്തിനുള്ളില്‍ പരിഹരിക്കാനായി.
എന്നാല്‍, ഇതിന് പരിഹാരം കാണാന്‍ ആ സമയം മതിയാവില്ല. ഡിജിറ്റല്‍ സമ്പദ്ഘടനയിലേക്കുള്ള മാറ്റം അത്ര എളുപ്പമല്ല. അതിനുള്ള തയാറെടുപ്പ് കേന്ദ്രം നടത്തിയിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.