ലോക്ഡൗണിൽ നശിക്കുന്നത് എട്ട് ലക്ഷം ലിറ്റർ ബിയർ
text_fieldsന്യൂഡൽഹി: ലോക്ഡൗൺ കാരണം എട്ടുലക്ഷത്തോളം ലിറ്റർ ഫ്രഷ് ബിയർ നശിപ്പിക്കേണ്ടി വരുന്നതായി ബ്രൂവറി ഉടമകളുടെ സംഘടനയായ ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ. രാജ്യത്തൊട്ടാകെയുള്ള 250ഓളം ചെറുകിട ബ്രൂവറികളാണ് കേടുവന്ന ഇത്രയും ബിയർ നശിപ്പിക്കുന്നത്.
700 കോടി രൂപ വിലമതിക്കുന്ന 1.2 ദശലക്ഷം കെയ്സ് ഇന്ത്യൻ നിർമിത വിദേശ മദ്യം ഡൽഹി ഒഴികെയുള്ള വടക്കൻ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ബോട്ടിൽ ചെയ്യാത്ത ഫ്രഷ് ബിയർ പെട്ടെന്ന് കേടുവരും. അല്ലെങ്കിൽ പ്രത്യേക താപനിലയിൽ സൂക്ഷിക്കണം. ലോക്ഡൗണിൽ പ്ലാൻറുകൾ പ്രവൃത്തിക്കാത്തതിനാൽ ഇതുസാധ്യമല്ല. ഫ്രഷ് ബിയർ സംഭരിക്കുന്ന എല്ലാ പ്ലാൻറുകളും അടച്ചിട്ടിരിക്കുകയാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.