ബ്രെക്സിറ്റ് കരാർ: പാർലമെൻറിൽ വോെട്ടടുപ്പ് ഇന്ന്
text_fieldsലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് വിടുതൽ നേടുന്നതുമായി (െബ്രക്സിറ്റ്) ബ ന്ധപ്പെട്ട് തെരേസ മേയ് സർക്കാർ മുന്നോട്ടുവെച്ച കരാറിൽ ചൊവ്വാഴ്ച ബ്രിട്ടീഷ് പാ ർലമെൻറിൽ (ജനപ്രതിനിധിസഭ) വോെട്ടടുപ്പ് അരങ്ങേറും. രണ്ടുമാസം മുമ്പ് പാർലമെ ൻറ് തള്ളിയ കരാറിൽ ചില മാറ്റങ്ങൾ വരുത്തിയതായി മേയ് അവകാശപ്പെടുന്നുണ്ടെങ്കിലും ഒ രിക്കൽക്കൂടി തള്ളപ്പെടുമെന്നാണ് സൂചന.
െബ്രക്സിറ്റ് പ്രഖ്യാപിച്ചതു മുതൽ മേയ് സർക്കാർ യൂറോപ്യൻ യൂനിയനുമായി (ഇ.യു) നടത്തിവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലുള്ളതാണ് കരാർ. ഇത് പാർലമെൻറിൽ തള്ളപ്പെടുകയാണെങ്കിൽ ഇൗ മാസം 29ന് ബ്രിട്ടൻ പിൻവാങ്ങൽ ഉടമ്പടിയില്ലാതെ ഇ.യു വിടും. അല്ലെങ്കിൽ പിൻവാങ്ങൽ തീയതി നീട്ടും. കരാർ പാസാവുകയാണെങ്കിൽ ഇൗ മാസം 29ന് തന്നെ ബ്രിട്ടൻ സാേങ്കതികമായി ഇ.യു വിടുമെങ്കിലും 2020 ഡിസംബർ വരെ നിലവിലെ അവസ്ഥ തുടരും.
ബ്രിട്ടനും ഇ.യുവിനുമിടയിൽ സ്ഥിരം വ്യാപാര ഉടമ്പടി രൂപപ്പെടുന്നതിനുള്ള സാവകാശം ലഭിക്കുകയും ചെയ്യും. കരാർ പാർലമെൻറിൽ തള്ളപ്പെടുകയാണെങ്കിൽ ബ്രിട്ടൻ ഇ.യു വിടേണ്ടത് കരാറോടെയാണോ അല്ലേ എന്ന കാര്യത്തിൽ ബുധനാഴ്ച മറ്റൊരു വോെട്ടടുപ്പ് കൂടിയുണ്ടാവും. അതിൽ ഉടമ്പടിയില്ലാത്ത െബ്രക്സിറ്റിനാണ് എം.പിമാർ അംഗീകാരം നൽകുന്നതെങ്കിൽ 29ന് പിൻവാങ്ങൽ ഉടമ്പടിയില്ലാതെ ബ്രിട്ടൻ ഇ.യു വിടും. ഉടമ്പടിയുള്ള െബ്രക്സിറ്റിനാണ് ആവശ്യപ്പെടുന്നതെങ്കിൽ െബ്രക്സിറ്റ് തീയതി നീട്ടാൻ ആവശ്യപ്പെടണോ എന്ന കാര്യത്തിൽ വ്യാഴാഴ്ച മറ്റൊരു വോെട്ടടുപ്പ് കൂടിയുണ്ടായേക്കും.
മേയുടെ െബ്രക്സിറ്റ് കരാർ
ഇത് യൂറോപ്യൻ യൂനിയനുമായുള്ള വ്യാപാര കരാറല്ല. മറിച്ച്, 2020 ഡിസംബർ വരെയെങ്കിലും സാവകാശം കിട്ടുന്ന വിധത്തിലുള്ള ആശ്വാസം നൽകുന്ന കരാർ മാത്രമാണ്. അതുവരെ വ്യാപാര-വ്യവസായ മേഖലക്ക് െബ്രക്സിറ്റിെൻറ പ്രയാസങ്ങളില്ലാതെ നിലവിലെ അവസ്ഥയിൽ തുടരാം. കരാറില്ലാത്ത െബ്രക്സിറ്റാണ് നടപ്പാവുന്നതെങ്കിൽ അത് രാജ്യത്തിെൻറ സാമ്പത്തിക രംഗത്തെ അതിവേഗത്തിൽ ദോഷകരമായി ബാധിക്കുമെന്നാണ് മേയ് സർക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.