ഹാജർ വർധിപ്പിക്കാൻ വിദ്യാർഥിയിൽനിന്ന് കൈക്കൂലി; പ്രിൻസിപ്പലും അധ്യാപകനും അറസ്റ്റിൽ
text_fieldsകോട്ട (രാജസ്ഥാൻ): ഹാജർ വർധിപ്പിച്ച് കൊടുക്കുന്നതിനും പ്രായോഗിക പരീക്ഷയിൽ മാർക ്ക് കൂടുതൽ നൽകുന്നതിനും വിദ്യാർഥിയിൽനിന്ന് കൈക്കൂലി വാങ്ങിയ കോളജ് ആക്ടിങ് പ ്രിൻസിപ്പലും മറ്റൊരു കോളജിലെ അധ്യാപകനും അറസ്റ്റിൽ.
വർധമാൻ ടീച്ചേഴ്സ് ട്രെയ്നിങ് കോളജിലെ ആക്ടിങ് പ്രിൻസിപ്പൽ സവിത പഥക്, സർക്കാർ കോളജിലെ അധ്യാപകൻ സഞ്ജയ് ജെയ്ൻ എന്നിവരെയാണ് കോളജ് ഓഫിസിൽ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതെന്ന് എ.എസ്.പി ഭവാനി ശങ്കർ മീണ അറിയിച്ചു.
ജെയ്നിെൻറ ഭാര്യയാണ് വർധമാൻ ടീച്ചേഴ്സ് ട്രെയ്നിങ് കോളജിെൻറ ഡയറക്ടർ. ബി.എഡ് വിദ്യാർഥിനി ഹർഷിനി റാത്തോഡ് എന്ന വിദ്യാർഥിയാണ് പരാതി നൽകിയത്. കൈക്കൂലിയായി ആവശ്യപ്പെട്ട 30,000 രൂപയുടെ ആദ്യ ഗഡു നൽകവെയാണ് ഇവർ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.