കൈക്കൂലി കേസിൽ പിടികൂടിയത് 3 ലക്ഷത്തോളം രൂപയുടെ പുത്തൻ നോട്ടുകൾ
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ രണ്ട് പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥർ രണ്ടര ലക്ഷം രൂപയുടെ പുത്തൻ നോട്ടുകളുമായി കൈക്കൂലി കേസിൽ പിടിയിലായി. കള്ളപ്പണത്തിനെതിരായ നീക്കത്തിനിടെ രാജ്യം നോട്ടിന് വേണ്ടി പരക്കം പായുമ്പോഴാണ് പുതിയ രണ്ടായിരം രൂപയുടെ നോട്ടുകെട്ടുകളുമായി തുറമുഖ ഉദ്യോഗസ്ഥർ പിടിയിലായത്. ഒരു ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്നും പിന്നീട് 40,000 രൂപയുടെ നോട്ടുകളും പൊലീസ് പിടിച്ചെടുത്തു. നവംബർ 11ന് മാത്രം പുറത്തിറങ്ങിയ 2,90,000 രൂപയുടെ പുത്തൻ നോട്ടുകൾ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് അഴിമതി വിരുദ്ധ സെല്ലിലെ ഉദ്യോഗസ്ഥർ.
കണ്ട് ല തുറമുഖത്തിലെ സുപ്രണ്ടിംങ് എൻജിനീയർ ശ്രീവിവാസുവും സബ് ഡിവിഷണൽ ഓഫിസർ കോംതേക്കറുമാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. സ്വകാര്യ ഇലക്ട്രിക്കൽ സ്ഥാപനത്തിന്‍റെ ബില്ലുകൾ പാസാക്കാനായി 4.4 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തിന്‍റെ പരാതിയനുസരിച്ച് ഇടപാടുകളുടെ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന ആളെ അറസ്റ്റ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്. പിന്നീട് ശ്രീനിവാസുവിന്‍റെ വീട് റെയ്ഡ് ചെയ്തപ്പോൾ 40,000 രൂപയുടെ കറൻസി കണ്ടെടുക്കുകയായിരുന്നു.
കൈക്കൂലി നൽകിയവർക്ക് എവിടെ നിന്നാണ് നോട്ടുകൾ ലഭിച്ചത് എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് അഴിമതി വിരുദ്ധ ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.