നവവധു കൂടുതൽ സമയം വാട്സ്ആപിലെന്ന്; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി
text_fieldsലഖ്നോ: നവവധു കൂടുതൽ സമയം വാട്സ്ആപ് ഉപയോഗിക്കുന്നുവെന്നാരോപിച്ച് വരൻ വിവാഹത്തിൽനിന്ന് പിന്മാറി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലാണ് വിചിത്രമായ സംഭവം.
വിവാഹത്തിന് എല്ലാ ഒരുക്കവും പൂർത്തിയാക്കി വരനെയും കുടുംബാംഗങ്ങളെയും കാത്തിരിക്കുന്നതിനിടയിലാണ് വിവാഹത്തിന് താൽപര്യമില്ലെന്ന് വരെൻറ പിതാവ് ഫോണിൽ അറിയിച്ചത്.
ബുധനാഴ്ചയാണ് സംഭവം. എന്നാൽ, വരെൻറ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതാണ് യഥാർഥ കാരണമെന്ന് വധുവിെൻറ പിതാവ് ഉറോജ് മെഹന്ദി പറഞ്ഞു. ഇദ്ദേഹം ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി.
ഫക്കൗർപുരയിലെ ഖമർ ഹൈദറിെൻറ മകനാണ് വരൻ. വരനും സംഘവും എത്താൻ വൈകിയപ്പോൾ വിളിച്ചപ്പോഴാണ് വിവാഹത്തിൽനിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതെന്ന് വധുവിെൻറ പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.