Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2023 5:42 PM IST Updated On
date_range 25 Feb 2023 5:42 PM ISTവിവാഹത്തിനിടെ യുവതി ഹൃദയാഘാതം മൂലം മരിച്ചു; പകരം ഇളയ സഹോദരി വധുവായി, ചടങ്ങ് കഴിയുന്നതുവരെ മൃതദേഹം സ്റ്റോറേജിൽ സൂക്ഷിച്ചു
text_fieldsbookmark_border
വിവാഹത്തിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചതോടെ കുടുംബം അവൾക്ക് പകരം ഇളയ സഹോദരിയുടെ വിവാഹം നടത്തി. ചടങ്ങ് കഴിയുന്നതുവരെ ചേച്ചിയുടെ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കുകയായിരുന്നു. ഗുജറാത്തിലെ സുഭാഷ്‌നഗർ ഏരിയയിലെ ഭാവ്‌നഗറിലെ വിവാഹ ചടങ്ങുകൾക്കിടയിലാണ് സംഭവം.
ചടങ്ങുകൾ നടത്തുന്നതിനിടെ യുവതിക്ക് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നാണ്, അവളുടെ സഹോദരിയെ വരന് വിവാഹം കഴിക്കാൻ വീട്ടുകാർ തീരുമാനിച്ചത്. ചടങ്ങ് കഴിയുന്നതുവരെ വധുവിെൻറ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story