Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2021 10:29 AM IST Updated On
date_range 21 Nov 2021 10:29 AM ISTനവവധു 125 പവനുമായി കാമുകനൊപ്പം കടന്നു
text_fieldsbookmark_border
ഉദുമ: നവവധു വീട്ടിൽനിന്നും 125 പവൻ സ്വർണവുമായി കാമുകനൊപ്പം കടന്നതായി പരാതി. പള്ളിക്കര പൂച്ചക്കാട് ആണ് സംഭവം. ഭർത്താവിന്‍റെ വീട്ടിൽ നിന്നുമാണ് ആഭരണങ്ങളുമായി യുവതി കടന്നുകളഞ്ഞത്. കളനാട്ടുനിന്ന് പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗറിലെ യുവാവ് എന്നിവർക്കെതിരെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. അതിരാവിലെയാണ് യുവതി വീട്ടിൽനിന്ന് മുങ്ങിയത്. സഹപാഠിയായ സുഹൃത്തിന്‍റെ കാറിൽ കയറി ഇവർ പോകുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
ഇരുവരും കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കൽ പൊലീസ് ഇൻസ്‌പെക്ടർ യു.പി വിപിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story