സൽക്കാരത്തിൽ മദ്യം കുറഞ്ഞതിന് നവവരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി
text_fieldsഅലീഗഢ്: വിവാഹ സൽക്കാരത്തിൽ വീണ്ടും മദ്യം നല്‍കാത്തതിന് ഉത്തര്‍പ്രദേശിലെ പാലിമുകിംപൂരിൽ സുഹൃത്തുക്കള്‍ നവവരനെ കുത്തിക്കൊന്നു. 28കാരനായ ബബ്ലുവാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് വരൻ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബബ്ലുവിെൻറ സുഹൃത്തായ രാംഖിലാഡിയെ അറസ്റ്റ് ചെയ്തു.
പ്രതികളായ മറ്റ് അഞ്ചുപേര്‍ ഒളിവിലാണ്. അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിനു ശേഷം ബബ്ലു തെൻറ സുഹൃത്തുക്കള്‍ക്കായി മദ്യസൽക്കാരം ഏർപ്പെടുത്തിയിരുന്നു. ലഹരിയിലായിരുന്ന സുഹൃത്തുക്കള്‍ വീണ്ടും വീണ്ടും മദ്യം ആവശ്യപ്പെട്ടു.
പെട്ടെന്ന് മദ്യം എത്തിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ബബ്ലു പറഞ്ഞു. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ബബ്ലുവിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.