Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2018 1:27 PM IST Updated On
date_range 9 March 2019 9:29 AM IST‘കത്ത് എനിക്ക് മാത്രമല്ല, മറ്റ് നേതാക്കൾക്കും കിട്ടി’
text_fieldsbookmark_border
‘‘പരാതിയുള്ള ആൾക്ക് പൊലീസിനെ സമീപിക്കണമെന്നുണ്ടെങ്കിൽ സഹായിക്കാൻ ഞങ്ങൾ എപ്പോഴും ഉണ്ടാവും’’
? പി.കെ. ശശി എം.എൽ.എക്കെതിരായ ലൈംഗികപീഡന പരാതിയുമായി ബന്ധപ്പെട്ട് താങ്കൾക്ക് ലഭിച്ച കത്ത് സംസ്ഥാന നേതൃത്വത്തിന് അയച്ചില്ലെന്നത് വിവാദമായല്ലോ. എന്താണ് സംഭവിച്ചത്?
• കത്ത് ലഭിച്ചപ്പോൾതന്നെ ഞങ്ങൾ സംസ്ഥാനസമിതിയെ ബന്ധപ്പെട്ടിരുന്നു. കത്ത് എനിക്ക് മാത്രമായിട്ടല്ല അയച്ചത്. ഡൽഹി സെൻററിലെ പല നേതാക്കൾക്കും ഒരേസമയത്താണ് കത്തയച്ചത്. എസ്. രാമചന്ദ്രൻ പിള്ള ഉടൻ കോടിയേരിയുമായി സംസാരിച്ചു. രണ്ടാഴ്ച മുമ്പുതന്നെ കത്ത് ലഭിച്ചതാണെന്നാണ് കോടിയേരിയും പറഞ്ഞത്.
? എന്നാണ് കത്ത് ലഭിച്ചത്?
• കൃത്യമായി ഒാർമയില്ല. ഞാൻ തുടർച്ചയായ യാത്രയിലായിരുന്നു, മറ്റ് നേതാക്കളും. സാധാരണ പോസ്റ്റിലാണ് ലഭിച്ചത്. യാത്ര കഴിഞ്ഞ് ഡൽഹിയിൽ ഏതാണ്ട് ഒരേസമയമാണ് തിരിച്ചെത്തിയത്. അപ്പോഴാണ് കവറിൽ വന്ന കത്ത് കിട്ടിയത്.
? ഇംഗ്ലീഷിലായിരുന്നോ?
•അല്ല, മലയാളത്തിൽ.
? പിന്നെ എന്തുചെയ്തു?
•എല്ലാവരും തമ്മിൽ ബന്ധപ്പെട്ടു. ഞാൻ കത്ത് ലഭിച്ച കാര്യം എസ്.ആർ.പിയെ അറിയിച്ചു. ഉടൻ എസ്.ആർ.പി കോടിയേരിയെ വിളിച്ചു. അപ്പോഴാണ് കത്ത് രണ്ടാഴ്ച മുമ്പ് ലഭിച്ചെന്നും സംസ്ഥാനഘടകം അന്വേഷണ നടപടി ആരംഭിച്ചെന്നും കോടിയേരി അറിയിച്ചത്. അതുകൊണ്ടുതന്നെ കത്ത് അങ്ങോട്ട് അയക്കേണ്ട ആവശ്യം ഉദിക്കുന്നില്ല. കാരണം എല്ലാ നടപടിയും എടുത്തിരുന്നു. പ്രളയത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും ഇടയിലാണ് ഇൗ നടപടി എടുത്തത് എന്ന് ഒാർക്കണം.
ഒരു കാര്യം കൃത്യമായി വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ ആളുകളുടെ പേരുപയോഗിച്ച് വാർത്ത സൃഷ്ടിച്ച് സി.പി.എം എടുത്ത നടപടികളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. ഇൗ വിഷയത്തിൽ പാർട്ടിക്ക് അവ്യക്തതയില്ല. സ്ത്രീ പീഡന പ്രശ്നങ്ങളിൽ പാർട്ടി വിട്ടുവീഴ്ച നടത്തിയിട്ടില്ല. കോൺഗ്രസിനും ബി.ജെ.പിക്കും ഇതിൽനിന്ന് ശ്രദ്ധ തിരിക്കണം. അതിനാണ് അനാവശ്യ വിവാദം സൃഷ്ടിക്കുന്നത്. അത്തരമൊരു വിവാദവും സി.പി.എമ്മിലില്ല. സംസ്ഥാനസമിതി പരാതി പരിഗണിച്ച് മുന്നോട്ടുപോവുകയാണ്.
? പാർട്ടിക്ക് ലഭിച്ച പരാതി നേതൃത്വം പൊലീസിന് കൈമാറിയില്ലെന്ന ആേക്ഷപവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്?
•ഇൗ ചോദ്യം ഉന്നയിക്കുന്നവർക്ക് സ്ത്രീകളുടെ അവകാശത്തെയോ സ്ത്രീകളുടെ കർതൃത്വത്തെയോ കുറിച്ച് വളരെ കുറച്ചേ അറിവുള്ളൂ, അല്ലെങ്കിൽ ഒന്നും അറിയില്ല. പരാതിയുള്ള ആൾക്ക് പൊലീസിനെ സമീപിക്കണമെന്നുണ്ടെങ്കിൽ സഹായിക്കാൻ ഞങ്ങൾ എപ്പോഴും ഉണ്ടാവും. വേറെ ഏതെങ്കിലും സ്ഥാപനങ്ങളെ സമീപിക്കാനാണെങ്കിലും ഇതുതന്നെയാണ് നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story