ആർത്തവം അശുദ്ധിയാണോയെന്ന് തീരുമാനിക്കേണ്ടത് സ്ത്രീ- വൃന്ദ കാരാട്ട്
text_fieldsന്യൂഡൽഹി: ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് തടസ്സമാകുംവിധം ആർത്തവ കാലത്തു അശുദ്ധിയുണ്ടാകുമോ എന്നത് സ്ത്രീയുടെ വ്യക്തിപരമായ തീരുമാനമായിരിക്കണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. വിശ്വാസത്തിെൻറ ഭാഗമായി ആർത്തവം അശുദ്ധിയുണ്ടാക്കുമെന്ന് കരുതുന്ന സ്ത്രീകൾ ധാരാളമുണ്ട്.
അവർക്ക് അങ്ങനെ ചിന്തിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാതിരിക്കാം. എന്നാൽ, മറിച്ച് ചിന്തിക്കുന്നവരെ അശുദ്ധി ആരോപിച്ച് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് പുരോഗതിയിലേക്ക് പോകുന്ന ഒരു സമൂഹത്തിന് ചേർന്നതല്ലെന്നും അവർ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിെൻറ 82ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഡൽഹി കേരളഹൗസിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ശബരിമല വിഷയത്തിൽ ഭരണഘടനയെ മുൻനിർത്തി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഏറെ അർഥവത്താണ്. മുലക്കരം ചോദിച്ചെത്തിയവർക്ക് മുന്നിൽ സ്വന്തം മുല മുറിച്ചെറിഞ്ഞ നങ്ങേലിയെപ്പോലുള്ളവർ കേരള സമര ചരിത്രത്തിെൻറ ഭാഗമായുണ്ടെന്ന് നാം ഓർക്കണം. അനീതികൾക്കെതിരെ പൊരുതുമ്പോൾ ആ പാരമ്പര്യമാണ് നമ്മൾ മുറുകെപ്പിടിക്കേണ്ടതെന്നും അവർ പറഞ്ഞു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ബിനോയ് വിശ്വം എം.പി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.