Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 7:32 AM GMT Updated On
date_range 29 Nov 2017 7:33 AM GMTഹർത്താൽ കേസിന് പ്രത്യേക കോടതി
text_fieldsbookmark_border
ന്യൂഡൽഹി: ഹർത്താലും പ്രക്ഷോഭങ്ങളും അക്രമാസക്തമാവുന്നതു വഴി ഉണ്ടാവുന്ന ക്ലേശനഷ്ടങ്ങൾക്ക് ഉത്തരവാദികളിൽ നിന്ന് നഷ്ടപരിഹാരം ഇൗടാക്കാൻ ഒാരോ സംസ്ഥാനത്തും പ്രത്യേക കോടതി രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് നിർദേശിച്ചു. അക്രമാസക്ത സമരങ്ങളിൽ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചാണ് സുപ്രീംകോടതി നിർദേശം. ഹർത്താൽ അക്രമങ്ങളുടെയും മറ്റും കാര്യത്തിൽ ഭരണകൂടം സ്വീകരിക്കേണ്ട നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി 2007ൽ തയാറാക്കിയ മാർഗനിർദേശങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷകനായ കോശി ജേക്കബ് സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. കേരളത്തിൽ ഇടതുമുന്നണി 2012ൽ നടത്തിയ ഹർത്താൽ മുൻനിർത്തിയാണ് ഹരജി. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത തനിക്ക് ഹർത്താൽ മൂലം 12 മണിക്കൂർ വൈകി മാത്രമാണ് വീട്ടിലെത്താൻ കഴിഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു.
‘‘സ്വതന്ത്രവും സമാധാനപരവുമായി പ്രതിഷേധിക്കാൻ ഭരണഘടന ജനങ്ങൾക്ക് അവകാശം നൽകുന്നുണ്ട്. എന്നാൽ, പൊതുമുതൽ നശിപ്പിക്കാനും ജീവഹാനി വരുത്തുന്ന അക്രമങ്ങളിൽ ഏർപ്പെടാനും ആർക്കുമില്ല അവകാശം. കഷ്ടനഷ്ടങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുകയും വേണം’’ -ജസ്റ്റിസുമാരായ ആദർശ്കുമാർ ഗോയൽ, യു.യു. ലളിത് എന്നിവർ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. അക്രമത്തിെൻറ ഉത്തരവാദികളെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യുന്നതിനും പിഴ നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട ഹൈകോടതികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുന്നതിന് ഒന്നോ അതിലധികമോ ജില്ലജഡ്ജിമാരെ ഉത്തരവാദിത്തം ഏൽപിക്കണമെന്ന അഭിപ്രായവും സുപ്രീംകോടതി മുന്നോട്ടുവെച്ചു. പൊതുമുതലും സ്വകാര്യ വസ്തുവകകളും നശിപ്പിക്കുന്നതിൽ ഏർപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾക്കും മറ്റ് സംഘടനാപ്രവർത്തകർക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
2007ൽ തന്നെ സുപ്രീംകോടതി ഇക്കാര്യങ്ങളിൽ മാർഗനിർദേശം രൂപപ്പെടുത്തിയിരുന്നതാണ്. എന്നാൽ, ഹർത്താലിനും അക്രമത്തിനും ഇരയാവുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സംവിധാനം നിലവിലില്ല. പൊതുമുതൽ നശിപ്പിക്കുന്നത് തടയാൻ നിലവിലുള്ള നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിന് നിയമമന്ത്രാലയവുമായി കൂടിയാലോചിച്ച് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. പൊതുജന അഭിപ്രായം ആരാഞ്ഞ് ആഭ്യന്തര മന്ത്രാലയം കരടുബിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നിരവധി അഭിപ്രായങ്ങൾ ലഭിച്ചു. ഇത് വിശകലനം ചെയ്ത് ആഭ്യന്തരമന്ത്രാലയം തുടർനടപടി സ്വീകരിക്കും. തങ്ങൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ നിയമഭേദഗതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story