‘അർണബ്, നല്ല മനുഷ്യനാകാന്‍ ശ്രമിക്കൂ..’ ചർച്ചക്കുള്ള ക്ഷണം നിരസിച്ച് മാധ്യമപ്രവർത്തകൻ
text_fieldsഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആതിഷ് തസീറിനെ പാനൽ ചർച്ചക്ക് ക്ഷണിച്ച് റിപ്പബ്ലിക് ടിവി അയച്ച കത്തും അദ്ദേഹത്തിെൻറ മറുപടിയും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ‘ഇന്ത്യയെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ’ എന്ന വിഷയത്തിലുള്ള ടിവി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചായിരുന്നു ആതിഷിന് കത്ത് നൽകിയത്്. റിപ്പബ്ലിക് ടിവി അയച്ച കത്തും തെൻറ മറുപടിയും ചേർത്ത് ആതിഷ് തസ ീർ ട്വീറ്റ് ചെയ്യുകയായിരുന്നു.
റിപ്പബ്ലിക് ടിവി നൽകിയ കത്ത്:
ആതിഷ് തസീര്‍,
റിപ്പബ്ലിക് ടിവ ിയുടെ ഊഷ്മളാഭിവാദ്യങ്ങൾ. ഇന്ന് രാത്രി പത്ത് മണിക്ക് ഞങ്ങളുടെ ചാനലിൽ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമി നയിക്കുന്ന ഒര ു സംവാദ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഈ കത്ത്. ഇന്നത്തെ ചർച്ചയുടെ വിഷയം ‘ഇന്ത്യയെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ’ എന്നതാണ്. താങ്കളുടെ അല്‍പ സമയം ഈ ചർച്ചയ്ക്കായി മാറ്റിവയ്ക്കാൻ സാധിക്കുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും. താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു...’
ആതിഷ് തസീര്‍ നൽകിയ മറുപടിയിങ്ങനെ:
‘താങ്കളുടെ ക്ഷണത്തിന് നന്ദി. പക്ഷേ ഞാനിത്തരം ചർച്ചകളിൽ പങ്കെടുക്കാറില്ല. പ്രത്യേകിച്ചും ഇത്തരം പരിഹാസ്യമായ വിഷയങ്ങളിൽ. റിപ്പബ്ലിക് ടിവിയെ പോലെ വ്യാജ വാർത്തകളുടെ വലിയ കേന്ദ്രം മറ്റൊന്നില്ല എന്ന് നിങ്ങള്‍ക്കറിയുമല്ലോ. അർണബ് ഗോസാമിയെ എെൻറ ഊഷ്മളാശംസകൾ അറിയിക്കുന്നതിനൊപ്പം കുറച്ച് കൂടി നല്ല മനുഷ്യനാകാന്‍ ശ്രമിക്കണമെന്ന് ഞാന്‍ പറഞ്ഞെന്ന് അറിയിക്കണം..’
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മുമ്പ് ടൈം മാഗസിനില്‍ ആതിഷ് ലേഖനം എഴുതിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിെൻറ സമയത്ത് പ്രസിദ്ധീകരിച്ച ഈ ലേഖനം വലിയ വാര്‍ത്തയായിരുന്നു.
The surreal exchanges that one’s mornings are made of: @republic — of all places! — was in touch without irony about a panel discussion on the Western media peddling fake news about India. The mind boggles... pic.twitter.com/PSfPWKXR6h
— Aatish Taseer (@AatishTaseer) February 27, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.