അയോധ്യയിലെ ശ്രീരാമ പ്രതിമ 221 മീറ്റർ നീളത്തിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 221 മീറ്ററിൽ ശ്രീരാമെൻറ വെങ്കല പ്രതിമ നിർമിക്കുന്നു. പ്രതിമ നിർമാണത്തെ കുറിച്ച് സർക്കാർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. എന്നാൽ, ഇപ്പോഴാണ് ഇതിെൻറ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നത്. യു.പി പ്രിൻസിപ്പൽ സെക്രട്ടറി അവനിഷ് അവാസ്തിയാണ് പ്രതിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.
151 മീറ്ററാണ് പ്രതിമയുടെ നീളം. 50 മീറ്റർ ഉയരമുള്ള അടിത്തറയും പ്രതിമക്കുണ്ടാവും. 20 മീറ്റർ നീളമുള്ള കിരീടവും അടങ്ങുന്നതാണ് പ്രതിമ. അഞ്ച് കമ്പനികളെയാണ് പ്രതിമ നിർമാണത്തിനായി പരിഗണിക്കുന്നത്. ഇതിൽ നിന്നും ഒരു കമ്പനിയേയായിരിക്കും തെരഞ്ഞെടുക്കുക. ഇതിനൊപ്പം ഗസ്റ്റ്ഹൗസും യു.പി സർക്കാർ നിർമിക്കും.
നേരത്തെ ഗുജറാത്തിൽ 182 മീറ്ററുള്ള പേട്ടൽ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമർപ്പിച്ചിരുന്നു. ഒക്ടോബർ 31നാണ് പ്രതിമ നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.