ഇരുപത്തിരണ്ടുകാരിയെ ബലാൽസംഗം ചെയ്ത സഹോദരങ്ങൾ പിടിയിൽ
text_fieldsന്യൂഡൽഹി: ഇരുപത്തിരണ്ടുകാരിയെ നാലു ദിവസം തടവിലാക്കി ബലാൽസംഗം ചെയ്ത സഹോദരങ്ങൾ പിടിയിൽ. സംഭവത്തിൽ ന്യൂഡൽഹി അമ ർ കോളനിയിൽനിന്നുള്ള സഹോദരങ്ങളായ ശത്രുന്ദ, ഭരത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കളോട് പിണങ്ങിയാണ് ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിനിയായ യുവതി ജൂൺ 16ന് ഡൽഹിയിലെത്തുന്നത്. നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഒരു ദിവസം തങ്ങി പിറ്റേന്ന് ലജ്പത് നഗറിൽ ജോലി അന്വേഷിച്ച് ഇറങ്ങി. ഒരു ചായക്കടയിൽ ജോലിക്ക് കയറുകയും ചെയ്തു. എന്നാൽ അന്നുതന്നെ കടക്കാരന്‍റെ മക്കൾ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി ബലാൽസംഗത്തിനിരയാക്കുകയായിരുന്നു.
യുവതിയെ സഹോദരങ്ങൾ നാലു ദിവസം വീട്ടിൽ പൂട്ടിയിട്ടു. ഒടുവിൽ ഇവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട യുവതി അയൽവാസിയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.