'എെൻറ അനിയൻ ഒരു മണിക്കൂറിലേറെ ചോരവാർന്നുകിടന്നു; വെൻറിലേറ്റർ ഓഫാക്കുേമ്പാൾ അവെൻറ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു'
text_fieldsമുംബൈ: അനുജെൻറ ആകസ്മിക മരണത്തിനുപിന്നാലെ ഡോക്ടർമാരോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ നവീൻ പാർമറിന് പറയാനുള്ളതു കൂടി കേൾക്കണം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പനിബാധിതനായി പ്രവേശിപ്പിക്കപ്പെട്ട് ഒടുവിൽ 17 കാരനായ അനുജൻ ജതിൻ പാർമർ മരണത്തിന് കീഴടങ്ങിയതിെൻറ ഞെട്ടലിൽ താൻ ഡോക്ടർമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നവീൻ സമ്മതിക്കുന്നു. എന്നാൽ, ആശുപത്രി അധികൃതർ തെൻറ സഹോദരനെ ഏതുവിധമാണ് പരിചരിച്ചതെന്നതിനെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ടാണെന്നാണ് നവീെൻറ ചോദ്യം. ഡോക്ടർമാരെ കൈയേറ്റം ചെയ്തതിന് അറസ്റ്റിലായ നവീൻ ജാമ്യം നേടി ഈയിടെയാണ് ജയിൽമോചിതനായത്.
ആശുപത്രിയുടെ അവഗണനയാണ് അനുജെൻറ മരണത്തിൽ കലാശിച്ചതെന്ന് നവീൻ പറയുന്നു. ഇതിന് നവീൻ തെളിവുകളും നിരത്തുന്നു. മരിച്ചുവെന്ന് ഡോക്ടർ വിധിയെഴുതിയ ശേഷവും ഹൃദയം മിടിക്കുന്നതുപോലെ തോന്നിച്ച ജതിെൻറ ശരീരത്തിെൻറ വിഡിയോ സെപ്റ്റംബറിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
'എെൻറ സഹോദരെൻറ മരണത്തിന് കാരണക്കാരായ ആശുപത്രി അധികൃതരുടെ പെരുമാറ്റത്തിൽ ഞാൻ ആകെ ഖിന്നനായിരുന്നു. ആശുപത്രി കിടക്കയിൽ നിറയെ ഉറുമ്പുകളുണ്ടായിരുന്നു. ഇഞ്ചക്ഷൻ സൂചി ശരിയായി കുത്താത്തതിനാൽ ഒന്നര മണിക്കൂറിലേറെ അനുജെൻറ കൈയിൽനിന്ന് ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു. '- ജതിെൻറ കൈയിൽനിന്ന് ചോരയൊലിക്കുന്ന ദൃശ്യങ്ങൾ മൊൈബലിൽ കാട്ടി നവീൻ പറഞ്ഞു.
സെപ്റ്റംബർ ഒമ്പതിന് ജതിൻ മരിച്ചതായി ഡോക്ടർമാർ പറഞ്ഞ സമയത്ത്, അവെൻറ ഹൃദയം മിടിക്കുന്നുണ്ടായിരുന്നുവെന്നും ശരീരത്തിന് ചൂട് അനുഭവപ്പെട്ടിരുന്നുവെന്നും നവീൻ പറയുന്നു. നവീൻ നിർബന്ധം പിടിച്ചതിനെ തുടർന്നാണ് വെൻറിലേറ്റർ വീണ്ടും പ്രവർത്തിപ്പിച്ചത്. 'രാവിലെ പത്തുമണിയോടെയാണ് ഞങ്ങൾ ആശുപത്രിയിലെത്തിയത്. അവർ ജതിനെ അഡ്മിറ്റ് ചെയ്തത് കോവിഡ് -19 വാർഡിലാണ്. ഞങ്ങളുടെ മുന്നിൽവെച്ച് ഒരു കോവിഡ് രോഗി മരണപ്പെട്ടു. ആ കിടക്ക സാനിറ്റൈസ് ചെയ്യാതെ അതേ കിടക്കയിൽ ഡോക്ടർമാർ ജതിനെ കിടത്തി. ആ രാത്രിയിൽ അവർ അവനെ വെൻറിലേറ്ററിലേക്ക് മാറ്റി. അടിയന്തരമായി എക്സ്റേ, സി.ടി സ്കാൻ, രക്ത പരിശോധനകൾ എന്നിവയെല്ലാം ഉടൻ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞു. പിന്നീട്, ടെസ്റ്റുകൾ 12 മണിക്കൂർ വൈകിച്ചു.
സെപ്റ്റംബർ എട്ടിന് രാത്രി ഒരുമണിയോടെയാണ് കിടക്കയിൽ ഉറുമ്പുകളെ കണ്ടത്. ഹോസ്പിറ്റൽ സ്റ്റാഫിനോട് പറഞ്ഞപ്പോൾ ആളില്ലെന്നും ഞങ്ങളോട് ക്ലീൻ ചെയ്യാനുമായിരുന്നു മറുപടി. മൂന്നുമണിക്കാണ് ഇഞ്ചക്ഷന് കുത്തിവെച്ചിടത്തുനിന്ന് ചോര വാർന്നുപോകുന്നത് ശ്രദ്ധയിൽപെട്ടത്. ഇതൊക്കെ ആയപ്പോൾ, അനുജൻ മരിച്ചതിനെ തുടർന്ന് ഞാൻ ഡോക്ടർമാർക്കെതിെര രോഷാകുലനായതു നേരാണ്. ഡോക്ടർമാരെ ഞാൻ ബഹുമാനിക്കുന്നു. ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്തയാളാണ് ഞാൻ. എെൻറ അനുജനന് നീതി കിട്ടാൻ ഞാൻ പൊരുതും.' -കണ്ണീരോടെ നവീൻ പറഞ്ഞു.
ആശുപത്രി അധികൃതരുടെ അവഗണനയാണ് ജതിെൻറ മരണത്തിന് കാരണമായതെന്ന് പിതാവ് പ്രദീപും 'മിഡ്-ഡേ' പത്രത്തോട് പറഞ്ഞു. 'ബോഡി ബിൽഡിങ് ചാമ്പ്യനായിരുന്നു ജതിൻ. കനഡയിൽ പഠിക്കാൻ പോവണമെന്നായിരുന്നു അവെൻറ ആഗ്രഹം. പനി വന്നാണ് അവനെ ആശുപത്രിയിലാക്കിയത്. കോവിഡില്ലാത്ത അവനെ ആശുപത്രിക്കാർ കോവിഡ് വാർഡിലാണ് അഡ്മിറ്റ് െചയ്തത്. വെൻറിലേറ്ററിലാക്കിയശേഷം അവനെ കൃത്യമായി പരിശോധിക്കുകപോലും ചെയ്യാതെ, വെൻറിലേറ്റർ ഓഫാക്കി അവൻ മരിച്ചെന്ന് പറയുകയായിരുന്നു അവർ' -പ്രദീപ് പാർമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.