യെദിയൂരപ്പയുടെ മകൻ വരുണയിൽ മത്സരിക്കില്ല; ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി
text_fieldsമംഗളൂരു: വരുണ മണ്ഡലത്തിൽ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ മകൻ ഡോ. യതീന്ദ്രക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് പാർട്ടി പിൻമാറി. നഞ്ചൻഗുഡിൽ ബി.ജെ.പി റാലിയിൽ തിങ്കളാഴ്ച യെദ്യൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വരുണ മണ്ഡലത്തിൽ പാർട്ടി മറ്റൊരു സ്ഥാനാർഥിയെ നിറുത്തുമെന്ന് യെദ്യൂരപ്പ പറഞ്ഞു.
പത്രികാ സമർപ്പണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ പൊടുന്നനെയുണ്ടായ മനംമാറ്റത്തിൽ ക്ഷുഭിതരായ പാർട്ടി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. വേദിയിൽ കയറി കസേര വലിച്ചെറിയുകയും നേതാക്കൾക്കെതിരെ അക്രമത്തിന് മുതിരുകയും ചെയ്തവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി.
മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് വരുണ. ഈ മണ്ഡലം മുഖ്യമന്ത്രി മകന് നൽകിയതിനെ തുടർന്നാണ് പാർട്ടി അധ്യക്ഷന്‍റെ മകനാവും മുഖ്യ എതിരാളിയെന്ന് ബി.ജെ.പി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയത്. മകനെ കരുവാക്കാതെ വരുണയിൽ പോരിനുണ്ടോ എന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയെ വെല്ലുവിളിച്ചിരുന്നു. പരാജയ ഭീതിയാണ് പതിനൊന്നാം മണിക്കൂറിലെ പിന്മാറ്റ കാരണമെന്നാണ് നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.