1996ലെ വാജ്പേയിയുടെ വഴിയേ യെദിയൂരപ്പയും
text_fieldsന്യൂഡൽഹി: കർണാടകയിൽ അതിനാടകീയ നീക്കങ്ങൾക്കൊടുവിൽ വിശ്വാസവോെട്ടടുപ്പിന് നിൽക്കാതെ ബി.എസ്. യെദിയൂരപ്പ രാജിവെച്ചിരിക്കുകയാണ്. വിശ്വാസ വോെട്ടടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് യെദിയൂരപ്പ രാജിവെച്ചത്. 1996ലെ വാജ്പേയ് സർക്കാറിനെ ഒാർമിപ്പിക്കുന്നതാണ് കർണാടകയിൽ ഇന്നുണ്ടായ സംഭവവികാസങ്ങൾ. 1996ലെ പൊതു തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം വാജ്പേയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് ഉണ്ടായിരുന്നില്ല. ഇതോടെ നാടകീയമായി വാജ്പേയ് സർക്കാർ രാജിവെക്കുകയായിരുന്നു.
വാജ്പേയ് സർക്കാർ 1996ൽ നേടിയത് 161 സീറ്റുകളായിരുന്നു. 140 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയത് കോൺഗ്രസും. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ രാഷ്ട്രപതി ശങ്കർദയാൽ ശർമ്മ വാജ്പേയിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. പ്രാദേശിക പാർട്ടികളെ ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാനുള്ള ശ്രമമാണ് വാജ്പേയ് നടത്തിയത്. എന്നാൽ ഇൗ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ വിശ്വാസ വോെട്ടടുപ്പിന് മുമ്പ് നാടകീയമായി വാജ്പേയ് രാജിവെച്ചു.
അന്ന് ലോക്സഭയിൽ വാജ്പേയ് നടത്തിയ വൈകാരിക പ്രസംഗം ദൂരദർശനിലുടെ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. പിന്നീട് കോൺഗ്രസ് പിന്തുണയോടെ ജനതാദളിെൻറ ദേവഗൗഡ പ്രധാനമന്ത്രിയായി. കേവലം ഒരു വർഷത്തിനുള്ളിൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ ഗൗഡയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.