യെദിയൂരപ്പക്ക് ബി.ജെ.പിയിൽ വിമർശനം
text_fieldsന്യൂഡൽഹി: ബാലകോട്ട് ആക്രമണത്തോടെ കർണാടകയിൽ ബി.ജെ.പിക്ക് 22ലധികം ലോക്സഭ സീറ് റുകൾ കിട്ടുമെന്ന കർണാടക മുൻ മുഖ്യമന്ത്രി കൂടിയായ ബി.ജെ.പി നേതാവ് യെദിയൂരപ്പയുടെ പ്രസ്താവനക്കെതിരെ പാർട്ടിക്കുള്ളിൽതന്നെ വിമർശനം.
യെദിയൂരപ്പയുടെ പ്രസ്താ വന പാക് മാധ്യമങ്ങൾകൂടി ഏറ്റെടുക്കുകയും പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണം തെരഞ്ഞെടുപ്പിന് വേണ്ടിയുള്ളതായിരുന്നുവെന്ന് പ്രചാരണം നടത്തുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര മന്ത്രി വി.കെ. സിങ്ങാണ് വിമർശനവുമായി രംഗത്തുവന്നത്.
യെദിയൂരപ്പ തെൻറ പ്രസ്താവന തിരുത്തണമെന്ന് അപേക്ഷിക്കുകയാണെന്ന് സിങ് പറഞ്ഞു. നാം ഒരു രാഷ്ട്രമായി നിൽക്കുകയാണെന്നും രാജ്യത്തിെൻറയും പൗരന്മാരുടെയും സുരക്ഷ കണക്കിലെടുത്ത് നടത്തിയ ആക്രമണമാണിതെന്നും അല്ലാതെ ഏതാനും സീറ്റുകൾ ജയിക്കാനല്ലെന്നും സിങ് ട്വിറ്ററിൽ കുറിച്ചു.
ബി.ജെ.പിക്ക് അനുകൂലമായ അന്തരീക്ഷമാണ് രാജ്യത്തെന്ന് പറഞ്ഞശേഷമാണ് ബാലാകോട്ട് ഭീകരകേന്ദ്രങ്ങൾക്കെതിരെ നടത്തിയ ആക്രമണങ്ങളോടെ കർണാടകയിൽ ബി.ജെ.പി വൻ ജയം നേടുമെന്ന് യെദിയൂരപ്പ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.