യെദിയൂരപ്പ മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും
text_fieldsബംഗളൂരു: ബി.എസ്. യെദിയൂരപ്പ കർണാടക മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ഇന്ന് ചേരുന്ന ബി.ജെ .പി പാർലമെന്ററി പാർട്ടി യോഗത്തിൽ യെദിയൂരപ്പയെ കക്ഷി നേതാവായി തെരഞ്ഞെടുക്കും. തുടർന്ന് ഗവർണർ വാജുഭായ് വാലയെ ക ണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. കൂടാതെ, സർക്കാർ രൂപീകരണത്തിനുള്ള ഭൂരിപക്ഷം വ്യക്തമാക്കുന് ന കത്തും ഗവർണർക്ക് കൈമാറും.
നാലാം തവണയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രണ്ട് സ് വതന്ത്രന്മാർ അടക്കം 107 പേരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്. അതേസമയം, മുംബൈയിൽ കഴിയുന്ന വിമത കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എ മാർ ഇന്ന് ബംഗളൂരുവിൽ മടങ്ങിയെത്തുെമന്ന് വിവരമുണ്ട്.
ചൊവ്വാഴ്ച രാത്രി നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടിരുന്നു. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയടക്കം 99 പേർ സർക്കാറിനെയും 105 പേർ ബി.ജെ.പി നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെയും പിന്തുണച്ചു.
225 അംഗ നിയമസഭയിൽ ചൊവ്വാഴ്ച 20 പേർ സഭയിലെത്തിയില്ല. പാർട്ടി അധ്യക്ഷ മായാവതിയുടെ നിർദേശമുണ്ടായിട്ടും ബി.എസ്.പി അംഗം എൻ. മഹേഷ് വിട്ടുനിന്നു. രാജിവെച്ച 15 പേരെ കൂടാതെ ശ്രീമന്ത് പാട്ടീൽ, ബി. നാഗേന്ദ്ര എന്നീ കോൺഗ്രസ് എം.എൽ.എമാരും സർക്കാറിന് പിന്തുണ പിൻവലിച്ച കെ.പി.ജെ.പി, സ്വതന്ത്ര എം.എൽ.എമാരും ആണ് ഹാജരാകാതിരുന്നത്.
ഭരണപ്രതിസന്ധിക്ക് കാരണക്കാരായ വിമത എം.എൽ.എമാരെ എന്തുവന്നാലും അയോഗ്യരാക്കുമെന്ന് കോൺഗ്രസും ജെ.ഡി-എസും വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസ വോെട്ടടുപ്പിൽ നിന്ന് വിട്ടുനിന്നതും വിപ്പ് ലംഘനമായി കണക്കാക്കി നടപടിയുമായി മുന്നോട്ടുനീങ്ങാനാണ് തീരുമാനം. 12 കോൺഗ്രസ് എം.എൽ.എമാർക്കും മൂന്ന് ജെ.ഡി-എസ് എം.എൽ.എമാർക്കുെമതിരെയാണ് ഇരുപാർട്ടികളും സ്പീക്കർക്ക് അയോഗ്യത ശിപാർശ നൽകിയത്. ഇവർക്ക് വിപ്പ് ബാധകമാവുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ അറിയിച്ചിരുന്നു.
ബി.ജെ.പി-104, കോൺഗ്രസ്-78, ജെ.ഡി.എസ്-37, കെ.പി.ജെ.പി-1, സ്വതന്ത്രൻ-1, ബി.എസ്.പി-1 എന്നിങ്ങനെയായിരുന്നു കർണാടക നിയമസഭയിലെ കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.