യെദിയൂരപ്പയുടെ രാജിയിൽ പ്രതിഷേധം; ശിവമൊഗ്ഗയിൽ ബന്ദ് ആചരിച്ചു
text_fieldsബംഗളൂരു: ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രി പദവി രാജിവെച്ചതോടെ കർണാടകയിൽ പലയിടങ്ങളിലും യെദിയൂരപ്പ അനുകൂലികളുെട പ്രതിഷേധം അരങ്ങേറി. ബി.ജെ.പി നേതാക്കളുടെ കോലം കത്തിച്ചും യെദിയൂരപ്പയുടെ ചിത്രത്തിൽ പാലഭിഷേകം നടത്തിയുമായിരുന്നു പ്രകടനം.
യെദിയൂരപ്പയുെട തട്ടകമായ ശിവമൊഗ്ഗയിൽ വ്യാപാരികൾ കടകളടച്ച് ബന്ദ് ആചരിച്ചു. കഴിഞ്ഞദിവസം ശിവമൊഗ്ഗയിലെ വിവിധ പദ്ധതികൾ ഒാൺൈലനായി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ യെദിയൂരപ്പ വിടവാങ്ങൽ പ്രസംഗം പോലെയാണ് സംസാരിച്ചത്. ശിവമൊഗ്ഗക്കായി അനുവദിച്ച പദ്ധതികൾ എണ്ണിപ്പറഞ്ഞ അദ്ദേഹം, വികാരാധീനാവുകയും ചെയ്തു.
യുവാവായിരിക്കെ, മാണ്ഡ്യയിൽനിന്ന് ആർ.എസ്.എസ് പ്രചാരണത്തിനായി ശിവമൊഗ്ഗയിലെത്തിയ യെദിയൂരപ്പ പിന്നീഡ് ശിവമൊഗ്ഗ തട്ടകമാക്കി വളരുകയായിരുന്നു. അദ്ദേഹത്തിെൻറ മകൻ ബി.വൈ. രാഘവേന്ദ്രയാണ് ശിവമൊഗ്ഗ എം.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.