രാജി അഭ്യൂഹങ്ങൾക്കിടെ പുതിയ ട്വീറ്റുമായി യെദിയൂരപ്പ
text_fieldsബംഗളൂരു: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ ട്വീറ്റുമായി കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ആരും പ്രതിഷേധങ്ങളുടെ ഭാഗമാവരുതെന്നും പാർട്ടി അച്ചടക്കം ലംഘിക്കരുതെന്നുമാണ് യെദിയൂരപ്പ ആവശ്യപ്പെടുന്നത്. മതനേതാക്കളുടേയും മുൻ കോൺഗ്രസ് മന്ത്രിയുടേയും പിന്തുണ തനിക്കുണ്ടെന്ന സൂചന കൂടി യെദിയൂരപ്പ നൽകിയിട്ടുണ്ട്.
ഞാനൊരു എളിയ ബി.ജെ.പി പ്രവർത്തകനാണ്. പാർട്ടിയുടെ ആശയങ്ങളും പ്രവർത്തനരീതിയും ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ആരും പാർട്ടിയുടെ അച്ചടക്കം ലംഘിക്കരുത്. പാർട്ടിയുടെ നിർദേശപ്രകാരമായിരിക്കണം എല്ലാവരുടേയും പ്രവർത്തനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞയാഴ്ച ഡൽഹിയിലേക്ക് യെദിയൂരപ്പ നടത്തിയ യാത്ര പല അഭ്യഹങ്ങൾക്കും കാരണമായിരുന്നു. മുഖ്യമന്ത്രിസ്ഥാനം െയദിയൂരപ്പ രാജിവെക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ, യെദിയൂരപ്പ തന്നെ ഇത്തരം വാർത്തകൾ നിഷേധിച്ച് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.