കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് കോവിഡ്
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി 11.30ന് ട്വീറ്റിലൂടെയാണ് കോവിഡ് പോസിറ്റീവായ കാര്യം യെദിയൂരപ്പ അറിയിച്ചത്. ആരോഗ്യ നിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം മുൻകരുതലെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു.
77കാരനായ യെദിയൂരപ്പ, മുഖ്യമന്ത്രിയുടെ ഒാഫിസായി ഉപയോഗിച്ചിരുന്ന ഒൗദ്യോഗിക വസതിയായ 'കൃഷ്ണ'യിലെ ജീവനക്കാർക്ക് കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് പലതവണയായി നേരത്തെ യെദിയൂരപ്പ കോവിഡ് പരിശോധനയും നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ യെദിയൂരപ്പ മന്ത്രിസഭയിലെ മന്ത്രിമാരായ സി.ടി. രവി, ആനന്ദ് സിങ് തുടങ്ങിയവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.