അതിര്‍ത്തിയില്‍ ഗ്രാമീണരെ ഒഴിപ്പിച്ചു; വാഗയിലെ പതാക താഴ്ത്തല്‍ റദ്ദാക്കി
text_fieldsന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തെ തുടര്‍ന്ന് ജമ്മു-കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ അതിര്‍ത്തി മേഖലകളില്‍നിന്ന് ഗ്രാമീണരെ ഒഴിപ്പിച്ചു. വാഗാ അതിര്‍ത്തിയിലെ പ്രതിദിന പതാക താഴ്ത്തല്‍ ചടങ്ങ് (ബീറ്റിങ് റിട്രീറ്റ്) വ്യാഴാഴ്ച ബി.എസ്.എഫ് റദ്ദാക്കി. വാഗ അതിര്‍ത്തിയില്‍ ബി.എസ്.എഫും പാകിസ്താന്‍ അതിര്‍ത്തി സേനാ വിഭാഗമായ റേഞ്ചേഴ്സും ദിവസവും വൈകീട്ടാണ് ഈ ചടങ്ങ് നടത്തുന്നത്. 30 മിനിറ്റ് നീളുന്ന ചടങ്ങ് കാണാന്‍ ഇരുരാജ്യങ്ങളില്‍നിന്നും നൂറുകണക്കിന് പേരാണ് എത്തുക. സന്ദര്‍ശകരോട് അതിര്‍ത്തിയാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടു.
ആക്രമണവിവരം പുറത്തുവിടുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം ചേര്‍ന്നിരുന്നു. മുന്‍കരുതലെന്ന നിലയില്‍ വൈകീട്ട് ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് സര്‍വകക്ഷി യോഗം വിളിച്ച് സാഹചര്യങ്ങള്‍ വിശദീകരിച്ചു. നേരത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരുമായും വിവരം സര്‍ക്കാര്‍ പങ്കുവെച്ചിരുന്നു.
പാകിസ്താന്‍െറ അതിപ്രിയ രാജ്യപദവി റദ്ദാക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച നടത്താനിരുന്ന യോഗം മാറ്റിവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.