മോശം ഭക്ഷണം: സൈനികെൻറ വിഡിയോ െഎ.എസ്.െഎ പ്രചരിപ്പിക്കുന്നുവെന്ന് ബി.എസ്.എഫ് മേധാവി
text_fieldsന്യൂഡൽഹി: അതിർത്തി സുരക്ഷ സേനയിൽ ജവാന്മാർക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് പരാമർശിക്കുന്ന വിഡിയോ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ പ്രചരിപ്പിക്കുന്നതായി ബി.എസ്.എഫ് മേധാവി കെ.കെ. ശർമ.
ഇന്ത്യൻ സൈന്യത്തിെൻറ മനോവീര്യം കെടുത്താനായാണ് പാകിസ്താൻ വിഡിയോ പ്രചരിപ്പിക്കുന്നത്. ജനുവരിയിലാണ് ബി.എസ്.എഫ് ജവാൻ തേജ് ബഹദൂർ യാദവ് സൈന്യത്തിന് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വിഡിയോ പിന്നീട് വൈറലായി. സ്ഥലംമാറ്റവും നിയമനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാകാറുണ്ടെങ്കിലും മോശം ഭക്ഷണമാണെന്ന പരാതി തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച ഭക്ഷണമാണ് സൈനികർക്ക് നൽകുന്നത്. ആർക്കു വേണമെങ്കിലും ഭക്ഷണം പരിശോധിക്കാവുന്നതാണ്.
തെറ്റായ പരാതിയാണ് ഉന്നയിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെത്തുടർന്ന് യാദവിനെ പുറത്താക്കി. സമൂഹ മാധ്യമങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും മനസ്സിലാക്കുന്നതിന് യാദവിെൻറ വിഡിയോ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.