Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈനിക മേഖലയിലെ ദുരിതം...

സൈനിക മേഖലയിലെ ദുരിതം സി.ബി​.െഎ അന്വേഷിക്കണമെന്ന്​ ജവാ​െൻറ ഭാര്യ

text_fields
bookmark_border
സൈനിക മേഖലയിലെ ദുരിതം സി.ബി​.െഎ അന്വേഷിക്കണമെന്ന്​ ജവാ​െൻറ ഭാര്യ
cancel

ന്യൂഡൽഹി: ​സൈനിക മേഖലയിലെ പരാതികളെ കുറിച്ച്​ സി.ബി​.െഎ അന്വേഷിക്കണമെന്ന്​ ബി.എസ്.​എഫ്​ ജവാൻ തേജ്​ ബഹാദൂറി​​​െൻറ ഭാര്യ ശർമിള യാദവ്​. സംഭവത്തെ കുറിച്ച്​ ​പ്രാഥമികമായ അന്വേഷണം ആഗ്രഹിക്കുന്നില്ല. സി.ബി​.െഎ തീർച്ചയായും ഇത്​ ​അന്വേഷിക്കണമെന്നും എന്നാൽ മാത്രമേ സത്യം പുറത്തുവരിക​യുള്ളുവെന്നും അവർ ദേശീയ മാധ്യമത്തോട്​ പറഞ്ഞു.

ജനുവരി എട്ടിനാണ്​ കശ്മീര്‍ അതിര്‍ത്തിമേഖലയില്‍ ബി.എസ്.എഫ് 29 ബറ്റാലിയനില്‍ കാവല്‍ ഡ്യൂട്ടിയിലായിരുന്ന തേജ് ബഹാദൂർ എന്ന പട്ടാളക്കാരൻ തനിക്ക്​ ആവശ്യത്തിന് ഭക്ഷണം പോലുമില്ലെന്നും പലപ്പോഴും പട്ടിണിയോടെ ഉറങ്ങുന്നതെന്നും പരാതിപ്പെടുന്ന വിഡിയോ ഫേസ്ബുക്കിലിട്ടത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും നടപടിയെ ഭയക്കുന്നില്ലെന്നും തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം വെളിപ്പെടുത്തലുകൾ പിൻവലിച്ച്​ മാപ്പുപറയണമെന്ന്​ ആവശ്യപ്പെട്ട്​ ഭർത്താവിനുമേൽ സമ്മർദമുണ്ടായിരുന്നതായും തന്നോട്​ ഇക്കാര്യം പറഞ്ഞിരുന്നതായും ശർമിള വ്യക്​തമാക്കി. അതേസമയം സൈനിക​​​െൻറ ആരോപണങ്ങൾ ബി.എസ്​.എഫ്​ നിഷേധിച്ചിട്ടുണ്ട്​.  

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSF
News Summary - BSF jawan’s wife wants CBI inquiry
Next Story