35 വർഷത്തോളം ബി.എസ്.എഫിൽ ജോലിചെയ്യുന്ന ജവാനും ഭാര്യയും വിദേശിയാണെന്ന് ട്രൈബൂണൽ
text_fieldsഗുവാഹതി: അസം സ്വദേശിയായ അതിർത്തി സുരക്ഷ സേനയിലെ (ബി.എസ്.എഫ്) അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറും ഭാര്യയും ’വ ിദേശി’കളാണെന്ന് ട്രൈബ്യൂണൽ. ജോർഹത്ത് ജില്ലയിൽ നടന്ന ഫോറിനേഴ്സ് ട്രൈബ്യൂണലാണ് പഞ്ചാബിൽ ജോലിചെയ്യുന്ന സബ് ഇൻസ്പെക്ടർ മുസിബുർ റഹ്മാനും ഭാര്യയും വിദേശികളാണെന്ന് പ്രഖ്യാപിച്ചത്. അതേസമയം, മുസിബുറിെൻറ മാതാപിതാക്കളും ബന്ധുക്കളും ഇന്ത്യൻ പൗരത്വ രജിസ്റ്ററിലുണ്ട്. 35 വർഷത്തോളം ബി.എസ്.എഫിൽ ജോലിചെയ്യുന്ന മുസിബുർ റഹ്മാൻ കഴിഞ്ഞ മാസം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
‘‘ജൂലൈ 29ന് ഗ്രാമത്തലവനാണ് വിവരം അറിയിച്ചത്. ഇതെങ്ങനെ സംഭവിച്ചു എന്നറിയില്ല. വിഷയം പരിഹരിക്കാൻ സർക്കാറിലേക്ക് അപേക്ഷിച്ചിട്ടുണ്ട്- മുസിബുർ റഹ്മാെൻറ പിതാവ് റഹ്മാൻ പറഞ്ഞു. 1923 മുതലുള്ള റവന്യൂരേഖകൾ കൈവശമുണ്ട്. ട്രൈബ്യൂണലിെൻറ തീരുമാനം സംബന്ധിച്ച് ഒൗദ്യോഗിക കുറിപ്പ് ലഭിച്ചിട്ടില്ല. ഏതായാലും പൗരത്വത്തിെൻറ പേരിൽ യഥാർഥ ഇന്ത്യക്കാരെ പീഡിപ്പിക്കുന്നത് ശരിയല്ല’’ അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 31നാണ് ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് ഇറങ്ങുക. നേരത്തെ കാർഗിൽ യുദ്ധ സൈനികനായിരുന്ന മുഹമ്മദ് സനാഉല്ല, സി.െഎ.എസ്.എഫ് ജവാൻ മമുദ് അലി തുടങ്ങിയവർ ഇന്ത്യൻ പൗരന്മാരല്ലെന്ന് ഫോറിനേഴ്സ് ട്രൈബ്യൂണൽ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.