ബി.എസ്.എഫിെൻറ അമിതാധികാരം പിൻവലിക്കണമെന്ന് കോൺഗ്രസ് സി.പി.എമ്മും
text_fieldsന്യൂഡൽഹി: അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, അസം, പഞ്ചാബ് എന്നിവിടങ്ങളിൽ അതിർത്തിയിൽ നിന്ന്50 കിലോമീറ്റർ വരെ ഉള്ളിലേക്ക് കടന്ന് റെയ്ഡും അറസ്റ്റും നടത്താൻ കേന്ദ്രസേനയായ ബി.എസ്.എഫിന് അധികാരം നൽകിയ ആഭ്യന്തര മന്ത്രാലയ വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസും സി.പി.എമ്മും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വിവിധ പാർട്ടികളുമായും സംസ്ഥാന സർക്കാറുകളുമായി കൂടിയാലോചിച്ച് അടുത്ത നടപടി തീരുമാനിക്കാൻ
കോൺഗ്രസ് പ്രവർത്തക സമിതി യോഗം നിശ്ചയിച്ചു. സംസ്ഥാന സർക്കാറിെൻറയും പൊലീസിെൻറയും അധികാര പരിധിയിലുള്ള കടന്നു കയറ്റമാണിതെന്ന് സമിതി ചൂണ്ടിക്കാട്ടി. പൊലീസും ക്രമസമാധാനവും സംസ്ഥാന വിഷയമാണെന്നിരിക്കേ, ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ ഫെഡറലിസത്തെ അവമതിക്കുന്നതാണ് കേന്ദ്രസർക്കാർ തീരുമാനമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.