പാക് വെടിവെപ്പിൽ ബി.എസ്.എഫ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
text_fieldsജമ്മു: ജമ്മു-കശ്മീരിലെ സാംബ മേഖലയിൽ ചൊവ്വാഴ്ച പാക് ഭാഗത്തുനിന്നുണ്ടായ വെടിവെ പ്പിൽ അതിർത്തി രക്ഷാസേനയിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര അതിർത്തി യോടു ചേർന്ന് പട്രോളിങ് നടത്തുന്നതിനിടെ വെടിയേറ്റ അസി. കമാൻഡൻറ് വിനയ് പ്രസാ ദിനെ ഉടൻ ജമ്മുവിലെ സത്വാരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന് നു. ചൊവ്വാഴ്ച രാവിലെ 10.50നാണ് സംഭവം.
കഠ്വ, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ബി.എസ്.എഫ് ജവാന് പരിക്കേറ്റു. സുന്ദർബനി മേഖലയിൽ പാക് റേഞ്ചർമാർ കനത്ത ഷെല്ലാക്രമണം നടത്തി. സൈന്യം ശക്തമായി തിരിച്ചടിച്ചു.
പാകിസ്താൻ കനത്ത നടപടി നേരിടേണ്ടിവരുമെന്ന് കരസേന മേധാവി
ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്താൻ നടത്തുന്ന ശത്രുതാപരമായ പ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്.
അതിർത്തിയിൽ പാക് സൈന്യം തുടർച്ചയായി നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനത്തിെൻറ പശ്ചാത്തലത്തിലാണ് റാവത്തിെൻറ മുന്നറിയിപ്പ്.
പാക് സൈന്യത്തിന് ‘യുക്തമായ മറുപടി’ നൽകുമെന്നും അത് കനത്ത നാശനഷ്ടങ്ങൾക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈനികദിന പരേഡിൽ സംസാരിക്കുകയായിരുന്നു കരസേന മേധാവി.
അയൽരാജ്യം ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണ തുടരുകയാണ്. ചൈനയുമായുള്ള സംഘർഷം ഒഴിവാക്കാൻ ഇരുരാജ്യങ്ങളും ആവരുടെ സൈന്യങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.