ബി.എസ്.എഫ് ജവാനെ വധിച്ചത് തെറ്റിദ്ധാരണ മൂലമെന്ന് ബംഗ്ലാദേശ് മന്ത്രി
text_fieldsധാക്ക: ബി.എസ്.എഫ് ജവാനെ വധിച്ചത് ബംഗ്ലാദേശ് ബോർഡർ ഗാർഡ്സിന്റെ തെറ്റിദ്ധാരണ മൂലമാണെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ. ആവശ്യമെങ്കിൽ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിക ്കാൻ തയാറാണെന്നും അസദുസ്സമാൻ ഖാൻ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്.എഫ് ജവാൻ വി ജയ് ബാൻ സിങ് ബംഗ്ലാദേശ് സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മറ്റൊരു ജവാന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തങ്ങളുടെ പിടിയിലായ ഇന്ത്യൻ മീൻപിടിത്തക്കാരനെ മോചിപ്പിക്കാൻ അതിക്രമിച്ച് എത്തിയതാണെന്ന് കരുതി സ്വയംപ്രതിര ോധത്തിന്റെ ഭാഗമായാണ് വെടിവെച്ചതെന്ന് ബംഗ്ലാദേശ് ബോർഡർ ഗാർഡ്സ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, യാതൊരു പ്രകോപനവ ും കൂടാതെയാണ് ബോർഡർ ഗാർഡ്സ് വെടിവെച്ചതെന്നും തങ്ങൾ തിരിച്ചടിക്ക് മുതിർന്നില്ലെന്നും ബി.എസ്.എഫ് വ്യക്തമാക്കിയിരുന്നു.
പ്രകോപനം കൂടാതെ വെടിവെച്ചത് കടന്ന കൈയ്യാണെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ബി.എസ്.എഫ് മേധാവി വി.കെ. ജോഷ്രി ബി.ജി.ബി മേധാവി ഷഫീനുൽ ഇസ്ലാമുമായി ഫോണിലൂടെ സംസാരിച്ചിരുന്നു.
ബംഗ്ല സേനക്കെതിരെ കേസ്
കൊൽക്കത്ത: അതിർത്തിയിൽ ഇന്ത്യൻ ജവാനെ വെടിവെച്ചു കൊന്ന സംഭവത്തിൽ ബംഗ്ലാദേശ് സേനക്കെതിരെ ഇന്ത്യൻ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) നൽകിയ പരാതിയിൽ കേസെടുത്തു. ബംഗ്ലാദേശ് അതിർത്തിരക്ഷാ സേനാംഗത്തിെൻറ വെടിയേറ്റ് ബി.എസ്.എഫ് ജവാൻ വിജയ് ഭാൻ സിങ് കൊല്ലപ്പെട്ട സംഭവത്തിലാണ് കേസെടുത്തതെന്ന് പശ്ചിമബംഗാളിലെ മുർശിദാബാദ് പൊലീസ് സൂപ്രണ്ട് മുകേഷ് കുമാർ അറിയിച്ചു. അതിർത്തി ലംഘിച്ചതിന് വ്യാഴാഴ്ച ബംഗ്ല സേന അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളിയെ നിയമാനുസൃതം വിട്ടയക്കാൻ തയാറാണെന്നും ഇരുരാജ്യങ്ങൾ തമ്മിലെ ബന്ധത്തിന് വിള്ളലുണ്ടാക്കാൻ സംഭവം ഇടവരുത്തരുതെന്നാണ് ആഗ്രഹമെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
മുർശിദാബാദ് ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ പത്മ നദിയിൽ ഇന്ത്യൻ മീൻപിടിത്തക്കാരെ ബംഗ്ലാദേശ് സേന പിടികൂടിയതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ, ബംഗ്ലാദേശ് സേനയുടെ ആവശ്യപ്രകാരം ‘ഫ്ലാഗ് മീറ്റിങ്ങി’ന് പോയ ബി.എസ്.എഫ് സംഘാംഗത്തിനാണ് വെടിയേറ്റത്. മറ്റൊരു ജവാന് പരിക്കേൽക്കുകയും ചെയ്തു.
സ്വയരക്ഷാർഥം വെടിയുതിർക്കുകയായിരുന്നുവെന്ന ബംഗ്ലാദേശ് സേനയുടെ വാദം ബി.എസ്.എഫ് തള്ളി.പത്മനദിയിലെ അന്താരാഷ്ട്ര അതിർത്തിക്കുള്ളിൽ മീൻപിടിക്കാൻ ബി.എസ്.എഫ് അനുമതി നൽകിയ മൂന്നു ഇന്ത്യക്കാരെയാണ് ബംഗ്ല സേന പിടികൂടിയത്. ഇതിൽ ഒരാളെ കസ്റ്റഡിയിൽതന്നെ വെച്ചു. ഇക്കാര്യം സംസാരിക്കാൻ ബി.എസ്.എഫ് സംഘം മോട്ടോർബോട്ടിൽ ബംഗ്ല സേനാംഗങ്ങളുടെ അടുത്ത് എത്തി മടങ്ങുേമ്പാഴാണ് സയാദ് എന്ന സൈനികൻ വെടിയുതിർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.