അതിർത്തിക്ക് സമീപം വീണ്ടും ഡ്രോൺ; വെടിവെപ്പ് നടത്തി ബി.എസ്.എഫ് തുരത്തി
text_fieldsജമ്മു/ന്യൂഡൽഹി: അതിർത്തി കടക്കാൻ ശ്രമിച്ച ഡ്രോൺ ബി.എസ്.എഫ് വെടിവെച്ച് തുരത്തി. അർണിയ മേഖലയിലെ രാജ്യാന്തര അതിർത്തിയിൽ വെള്ളിയാഴ്ച പുലർച്ച 4.25ഓടെയാണ് േഡ്രാൺ സേനയുടെ ശ്രദ്ധയിൽപ്പെട്ടത്. ഡ്രോൺ വീഴ്ത്താൻ അതിർത്തി രക്ഷസേന (ബി.എസ്.എഫ്) ആറുതവണ വെടിയുതിർത്തുവെങ്കിലും ഉടൻ പാകിസ്താൻ ഭാഗത്തേക്ക് മടങ്ങി.
ഞായറാഴ്ച ജമ്മു വ്യോമസേന താവളത്തിൽ ഡ്രോൺ ബോംബാക്രമണമുണ്ടായതിനാൽ സൈന്യം കനത്ത ജാഗ്രതയിലായിരുന്നു. ഇതിനു ശേഷം മൂന്നു ദിവസം തുടർച്ചയായി ജമ്മുവിലെ സൈനിക കേന്ദ്രങ്ങൾക്ക് മുകളിൽ ഡ്രോണുകൾ എത്തിയെങ്കിലും സേന വെടിവെച്ചതോടെ പറന്നകന്നു. ഡ്രോണുകൾ സുരക്ഷ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ രജൗരി ജില്ലയിൽ ഡ്രോണുകളുടെ സംഭരണവും വിൽപനയും നിരോധിച്ചിരുന്നു.
അതേസമയം, ജമ്മു വ്യോമസേന താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ബോംബ് സ്ഫോടനം നടത്തിയത് വളരെ ഗൗരവമുള്ളതും അപകടകരവുമാണെന്ന് ബി.എസ്.എഫ് മേധാവി രാകേഷ് അസ്താന. ഈ ഭീഷണി നേരിടാൻ അടിയന്തരമായി സാങ്കേതികവിദ്യ വികസിപ്പിക്കണം. 6,300 കിലോ മീറ്റർ അതിർത്തിയിൽ ബി.എസ്.എഫിനാണ് സുരക്ഷ ചുമതല. പടിഞ്ഞാറൻ അതിർത്തിയിലെ തുരങ്കങ്ങൾ വഴി നുഴഞ്ഞുകയറ്റക്കാർ കടക്കുന്നത് കണ്ടെത്തുക എന്നതാണ് ബി.എസ്.എഫ് ഇേപ്പാൾ നേരിടുന്ന വെല്ലുവിളി. ഇതിലൂെട രാജ്യത്തേക്ക് മയക്കുമരുന്നും കടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്രോൺ ആക്രമണം; പാക് പങ്ക് തള്ളാനാവില്ലെന്ന് ഡി.ജി.പി
ജമ്മു/ന്യൂഡൽഹി:: ഡ്രോൺ ഉപയോഗിച്ച് ജമ്മു വ്യോമതാവളത്തിൽ ആക്രമണം നടത്തിയത് പാകിസ്താൻ ആസ്ഥാനമായ തീവ്രവാദി സംഘടന ലശ്കറെ തയ്യിബയാണെന്ന് സംശയിക്കുന്നതായും അതുകൊണ്ടു തന്നെ പാക് പങ്ക് തള്ളാനാവില്ലെന്നും ജമ്മു-കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ്. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ പാകിസ്താൻ ഏജൻസികൾക്ക് ഇതിൽ എത്രമാത്രം പങ്കുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസ് ദേശീയ അന്വേഷണ ഏജൻസിയാണ് (എൻ.ഐ.എ) അന്വേഷിക്കുന്നത്.
അതേസമയം, വ്യോമതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണം ഭീകരപ്രവർത്തനമാണെന്ന് വ്യോമസേന മേധാവി ആർ.കെ.എസ് ബദൗരിയ. ഇതേക്കുറിച്ച് സേന വിശദ അന്വേഷണം നടത്തിവരുകയാണ്. പ്രധാന സേന കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും എന്നാൽ, നീക്കം പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.