കച്ചിൽ 11 പാക് മത്സ്യബന്ധന ബോട്ടുകൾ പിടികൂടി
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയ്ക്ക് സമീപം ഇന്ത്യ-പാക് സമുദ്രാതിർത്തിയിലെ ഹറാമി നാലാ കടലിടുക്കിൽ 11 പാകിസ്താൻ മത്സ്യബന്ധന ബോട്ടുകൾ അതിർത്തി രക്ഷസേന (ബി.എസ്.എഫ്) പിടികൂടി. വ്യാഴാഴ്ച പട്രോളിങ്ങിനിടെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ മത്സ്യബന്ധന ബോട്ടുകൾ ബി.എസ്.എഫിന്റെ ശ്രദ്ധയിൽപെടുന്നത്.
പിന്നാലെ കുതിച്ചെത്തിയ സൈന്യം ഒമ്പത് ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഗുജറാത്ത് അതിർത്തി ചുമതലയുള്ള ബി.എസ്.എഫിന്റെ ഇൻസ്പെക്ടർ ജനറൽ ജി.എസ്. മാലിക് പറഞ്ഞു. പിടികൂടിയ ബോട്ടുകളിൽ നിന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായിട്ടില്ല.
സേനയുടെ നീക്കം തിരിച്ചറിഞ്ഞ ഇവർ പാക് ഭാഗത്തേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. സമുദ്രാതിർത്തി വഴി നുഴഞ്ഞുകയറാനുള്ള ശ്രമമാണെന്നും സംശയിക്കുന്നുണ്ട്. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കും നിരോധനമുള്ള സുരക്ഷ മേഖലയാണ് ഹറാമി നാലാ കടലിടുക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.