Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2017 4:26 PM GMT Updated On
date_range 20 Oct 2017 11:19 PM GMTബംഗ്ലാദേശ് അതിർത്തിയിൽ ആറ് ലക്ഷത്തിെൻറ കളളനോട്ട് വേട്ട
text_fieldsbookmark_border
കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് അതിത്തി രക്ഷാ സേന(ബി.എസ്.എഫ്) ലക്ഷങ്ങളുടെ കള്ളനോട്ട് പിടിച്ചു. 6,96,000 രൂപയുടെ 2000 രൂപ നോട്ടുകളാണ് തിങ്കളാഴ്ച രാത്രി ബി.എസ്.എഫ് പിടിച്ചെടുത്തത്.
ചോരി -അനന്ദ്പൂർ അതിർത്തി നിരീക്ഷണ പോസ്റ്റിലെ 179-ാം ഗേറ്റിൽ നടത്തിയ പരിശോഛനയിലാണ് കള്ളനോട്ട് പിടികൂടിയത്. ബംഗ്ലാദേശിൽ നിന്ന് അതിർത്തി വഴി കളളനോട്ട് കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സേന പരിശോധന നടത്തിയത്. അതിർത്തിക്കപ്പുറത്തു നിന്ന് കള്ള നോട്ടുകൾ പാക്കറ്റുകളിലാക്കി ഇന്ത്യൻ ഭാഗത്ത് വിതറിയ നിലയിലായിരുന്നു. സംഭവത്തിൽ ബിഎസ്എഫ് മാൾഡ പൊലീസുമായും കേന്ദ്ര ഏജൻസികളുമായും ചേർന്ന് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story