ബി.എസ്.എൻ.എൽ 4ജി: ഇന്ത്യൻ നിർമാതാക്കളുമായി കൈകോർക്കാൻ െഎ.ടി.െഎ
text_fieldsതൃശൂർ: ബി.എസ്.എൻ.എൽ 4ജി നെറ്റ്വർക്ക് വികസിപ്പിക്കാൻ സന്നദ്ധമായി ഇന്ത്യൻ കമ്പനികൾ. എച്ച്.എഫ്.സി.എൽ, തേജസ് നെറ്റ്വർക്ക്, സ്റ്റെർലൈറ്റ് ടെക്നോളജീസ്, പോളികാബ് ഇന്ത്യൻ, എൽ ആൻഡ് ടി, എച്ച്.സി.എൽ എന്നിവയും പൊതുമേഖല സ്ഥാപനങ്ങളായ ഐ.ടി.ഐയും ടെലികമ്യൂണിക്കേഷൻ കൺസൽട്ടൻറ് ഇന്ത്യ ലിമിറ്റഡും രംഗത്തെത്തി.
കേന്ദ്ര സർക്കാറിെൻറ 'ആത്മനിർഭർ ഭാരത്' പദ്ധതി പ്രകാരം 4ജി ഉപകരണങ്ങൾ വികസിപ്പിക്കാൻ ഇന്ത്യൻ കമ്പനികളിൽനിന്ന് ബി.എസ്.എൻ.എൽ ദിവസങ്ങൾക്ക് മുമ്പ് താൽപര്യപത്രം ക്ഷണിച്ചിരുന്നു.
4ജിക്കായുള്ള മത്സരത്തിൽ വിദേശ കമ്പനികളായ സാംസങ്, നോക്കിയ, എറിക്സൺ തുടങ്ങിയവയുമുണ്ടെങ്കിലും വിദേശ കമ്പനികളോ പങ്കാളിത്തമോ ബി.എസ്.എൻ.എല്ലിന് വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാറും ടെലികോം മന്ത്രാലയവും.അതേസമയം, തേജസ് നെറ്റ്വർക്ക് വികസിപ്പിച്ച 4ജി കോർ, റേഡിയോ നെറ്റ്വർക്ക് ബി.എസ്.എൻ.എല്ലിന് വേണ്ടി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിൽ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് ടെലിമാറ്റിക്സുമായി (സി-ഡോട്ട്) സഹകരിക്കാൻ ഐ.ടി.ഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
4ജി വികസിപ്പിക്കാൻ തയാറാവുന്ന ഇന്ത്യൻ കമ്പനികൾക്ക് സാങ്കേതിക പിന്തുണ നൽകാമെന്നാണ് ഐ.ടി.ഐ അറിയിച്ചിരിക്കുന്നത്. ടെക് മഹീന്ദ്ര, ടാറ്റ കൺസൽട്ടൻസി സർവിസസ് എന്നിവയുമായും സഹകരണത്തിന് ശ്രമിക്കുന്നുണ്ട്.
ചൈന, പാകിസ്താൻ എന്നീ അതിർത്തി രാജ്യങ്ങളിൽനിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ബി.എസ്.എൻ.എൽ 4ജി സേവനം കൊണ്ടുവരുന്നത് കേന്ദ്ര സർക്കാർ വിലക്കിയതിനെ തുടർന്നാണ് ഇന്ത്യൻ കമ്പനികൾക്കായി അന്വേഷണം തുടങ്ങിയത്. 57,000 4ജി സെറ്റുകൾ വികസിപ്പിക്കാനാണ് താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.