നടപടികൾക്കിടയിലും ഗീലാനിക്ക് നെറ്റും ഫോണും: രണ്ട് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയ സാഹചര്യത്തിൽ സ്വീകരിച്ച നടപടിക ൾക്കിടയിലും ഹുർറിയത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിക്ക് ഇൻറർനെറ്റും ലാൻഡ്ഫ ോണും അനുവദിച്ചതിന് ബി.എസ്.എൻ.എല്ലിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വാർ ത്തവിനിമയ സംവിധാനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനിടയിലും ഗീലാനിക്ക് നാലു ദിവസം നെറ്റും ഫോണും ഉപയോഗിക്കാനായി. കശ്മീർ താഴ്വരയാകെ പുറംലോകവുമായി ബന്ധമില്ലാതെ തുടർന്നപ്പോഴും ഗീലാനി ട്വിറ്ററിൽ സജീവമായിരുന്നു.
നടപടിക്ക് വിധേയരായവർ ഉന്നത തസ്തികയിലുള്ളവരാണെന്നാണ് വിവരം. ആഗസ്റ്റ് അഞ്ചിനാണ് 370ാം വകുപ്പ് കേന്ദ്രം റദ്ദാക്കിയത്. ഇതിന് മുന്നോടിയായി കശ്മീരിലാകെ എല്ലാ വാർത്തവിനിമയ സംവിധാനങ്ങളും തടഞ്ഞു. ഇതിനിടയിലാണ് ആഗസ്റ്റ് എട്ടിന് രാവിലെ വരെ ഗീലാനി സ്വതന്ത്രമായി നെറ്റും ഫോണും ഉപയോഗിച്ചത്.
ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിലും പെട്ടില്ലെന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്. ഗീലാനിയുടെ ട്വിറ്റർ സന്ദേശങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്, ഇദ്ദേഹം ഉൾപ്പെടെ എട്ടുപേരുടെ അക്കൗണ്ടുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജമ്മു-കശ്മീർ പൊലീസ് ട്വിറ്റിന് കത്തയച്ചിരുന്നു. ഇവരുടെ സന്ദേശങ്ങൾ താഴ്വരയിൽ ശത്രുത വിതക്കുകയാണെന്നാണ് അധികൃതരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.