Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുജനങ്ങൾക്ക്​ ...

പൊതുജനങ്ങൾക്ക്​  ബി.എസ്​.എൻ.എൽ സാറ്റലൈറ്റ്​ ഫോൺ സേവനം 2019ൽ

text_fields
bookmark_border
പൊതുജനങ്ങൾക്ക്​  ബി.എസ്​.എൻ.എൽ സാറ്റലൈറ്റ്​ ഫോൺ സേവനം 2019ൽ
cancel

ന്യൂ​ഡ​ൽ​ഹി: സാ​റ്റ​ലൈ​റ്റ്​ ഫോ​ൺ സേ​വ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ 2019 മു​ത​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ബി.​എ​സ്.​എ​ൻ.​എ​ൽ. ഇ​തു​സം​ബ​ന്ധി​ച്ച അ​പേ​ക്ഷ അ​ന്താ​രാ​ഷ്​​ട്ര മാ​രി​ടൈം ഒാ​ർ​ഗ​​നൈ​സേ​ഷ​ന്​ സ​മ​ർ​പ്പി​ച്ച​താ​യും 18-24 മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ബി.​എ​സ്.​എ​ൻ.​എ​ൽ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ അ​നു​പം ശ്രീ​വാ​സ്​​ത​വ വ്യ​ക്​​ത​മാ​ക്കി. 

നി​ല​വി​ൽ സൈ​ന്യം, പൊ​ലീ​സ്, റെ​യി​ൽ​വേ, മ​റ്റു സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​ ബി.​എ​സ്.​എ​ൻ.​എ​ൽ സാ​റ്റ​ലൈ​റ്റ്​ ഫോ​ൺ സം​വി​ധാ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​ത്. മി​നി​റ്റി​ന്​ 30-35 രൂ​പ​യാ​ണ്​ ഇ​പ്പോ​ൾ ഇൗ​ടാ​ക്കു​ന്ന നി​ര​ക്ക്. പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​േ​മ്പാ​ൾ ഫോ​ണി​​​െൻറ വ​ലു​പ്പം മൊ​ബൈ​ൽ ഫോ​ണി​േ​ൻ​റ​തി​ന്​ ആ​നു​പാ​തി​ക​മാ​ക്കാ​നും നീ​ക്ക​മു​ണ്ട്.

മൊ​ബൈ​ൽ​ഫോ​ണു​ക​ളെ അ​പേ​ക്ഷി​ച്ച്​ ഏ​ത്​ സ്​​ഥ​ല​ത്തും എ​ത്ര ഉ​യ​ര​ത്തി​ലും വ്യ​ക്​​ത​ത​യോ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നാ​വും എ​ന്ന​താ​ണ്​ സാ​റ്റ​ലൈ​റ്റ്​ ഫോ​ണു​ക​ളു​ടെ ​മെ​ച്ചം. ​37,000 കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള ഉ​പ​ഗ്ര​ഹം വ​ഴി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​റ്റ​ലൈ​റ്റ്​ ഫോ​ണു​ക​ൾ​ക്ക്​ ഭൂ​മി​യി​ൽ എ​വി​ടെ​യും വ്യ​ക്​​ത​മാ​യ സി​ഗ്​​ന​ൽ ല​ഭി​ക്കും. ക​പ്പ​ലി​ലും വി​മാ​ന​ത്തി​​ലു​മൊ​ന്നും ആ​ശ​യ​വി​നി​മ​യ​ത്തി​ന്​ പ്ര​യാ​സ​മു​ണ്ടാ​വി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnl
News Summary - BSNL plans satellite phone service for all in 2 years
Next Story