മായാവതിയെ കൈവിട്ട് എം.പിമാർ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ശക്തിപരീക്ഷണം നടത്താൻ തീരുമാനിച്ച മായാവതി നയിക്കുന്ന ബി.എസ്.പി തെരഞ്ഞെടുപ്പ് അടുക്കുന്തോറും അഗ്നിപരീക്ഷണത്തിലേക്ക്. സമാജ്വാദി പാർട്ടിക്കൊപ്പം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.എസ്.പിയുടെ 10 എം.പിമാരിൽ പലരും തെരഞ്ഞെടുപ്പു ഘട്ടത്തിൽ മായാവതിയെ കൈവിട്ടു. റിതേഷ് പാണ്ഡെ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത് ഒടുവിലത്തെ ഉദാഹരണം. ഗാസിപ്പൂർ എം.പി അഫ്സൽ അൻസാരി സമാജ്വാദി പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി.
തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ പിന്തുണച്ച് ലോക്സഭയിൽ നിലപാട് സ്വീകരിച്ചതിനു പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ട അംറോഹ എം.പി ഡാനിഷ് അലി കോൺഗ്രസിനൊപ്പമാണ്. അദ്ദേഹവും ജോൻപൂർ എം.പി ശ്യാംസിങ് യാദവും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായയാത്രയിൽ അണിചേർന്നു. സംഗീത ആസാദ് എം.പി ബി.ജെ.പിയിൽ ചേർന്നേക്കും. എന്നാൽ ടിക്കറ്റ് കിട്ടില്ലെന്ന് വന്നപ്പോഴാണ് ഈ എം.പിമാർ പുതിയ താവളങ്ങൾ തേടി പോയതെന്നാണ് ബി.എസ്.പി നേതാക്കളുടെ വിശദീകരണം. ഒറ്റക്ക് യു.പിയിൽ മത്സരിച്ചു നേടുമെന്നും അവർ അവകാശശപ്പടുന്നു. 2014ൽ ഒറ്റക്ക് തെരഞ്ഞെടുപ്പ് നേരിട്ട ബി.എസ്.പിക്ക് ഒരു സീറ്റും കിട്ടിയിരുന്നില്ല. ബി.എസ്.പിയുടെ വോട്ടുബാങ്ക് നല്ല തോതിൽ ബി.ജെ.പി ചോർത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.