ബി.എസ്.പി എം.എൽ.എ രാജു പാൽ കൊലക്കേസ്; ഏഴുപേർ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി
text_fieldsലഖ്നോ: ബി.എസ്.പി മുൻ എം.എൽ.എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഏഴുപേരും കുറ്റക്കാരാണെന്ന് ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതി. അതിഖ് അഹമ്മദ്, ഇയാളുടെ സഹോദരൻ ഖാലിദ് അസിം എന്ന അഷ്‌റഫ്, ഗുൽബുൾ എന്ന റഫീഖ് എന്നിവർക്കെതിരായ നടപടികൾ ഇവരുടെ മരണശേഷം അവസാനിപ്പിച്ചതായും കോടതി വ്യക്തമാക്കി.
ഗൂഢാലോചന, കൊലപാതകം എന്നീ കേസുകളിൽ രഞ്ജിത് പാൽ, ആബിദ്, ഫർഹാൻ അഹമ്മദ്, ഇസ്രാർ അഹമ്മദ്, ജാവേദ്, ഗുൽഹാസൻ, അബ്ദുൾ കവി എന്നിവർ കുറ്റക്കാരാണെന്ന് ലഖ്‌നോ പ്രത്യേക സി.ബി.ഐ കോടതി വിധിച്ചു.
ഉത്തർപ്രദേശിലെ അലഹബാദിലെ ബി.എസ്.പി നേതാവായ രാജു പാൽ, 2004ൽ പ്രയാഗ്‌രാജ് വെസ്റ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ അതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫിനെ തോൽപ്പിച്ചിരുന്നു. തുടർന്ന് 2005ൽ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. 2002ലെ ഇലക്ഷനിൽ രാജു പാൽ, അതിഖ് അഹമ്മദിനോട് പരാജയപ്പെട്ടിരുന്നുവെങ്കിലും ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ പാൽ അഷ്‌റഫിനെ പരാജയപ്പെടുത്തുകയായിരുന്നു.
2016ലാണ് രാജു പാൽ കൊലക്കേസ് സി.ബി.ഐ ഏറ്റെടുത്തത്. കഴിഞ്ഞ വർഷം ഏപ്രിൽ 15നാണ് അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫും പൊലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് മരിച്ചത്. വൈദ്യ പരിശോധനയ്ക്കായി പൊലീസ് പ്രതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.