പുതിയ സഖ്യം മോദിക്കൊപ്പം രാഹുലിനും വെല്ലുവിളി
text_fieldsന്യൂഡൽഹി: യു.പിയിൽ ബി.എസ്.പിയും സമാജ്വാദി പാർട്ടിയും സഖ്യമുണ്ടാക്കുന്നത് ബി.ജെ. പിക്കുള്ളിൽ കടുത്ത ആശങ്ക വിതക്കുന്നതിനൊപ്പം കോൺഗ്രസിനും വെല്ലുവിളി. പ്രതിപക്ഷ െഎക്യത്തിെൻറ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുലിനെ മുന്നിൽ നിർത്താനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്.
അതേസമയം, പ്രാദേശിക കക്ഷികൾ കൂടുതൽ കരുത്തുനേടുന്ന ചി ത്രമാണ് പുതിയ സഖ്യം നൽകുന്നത്. ബി.ജെ.പിയെ മുഖ്യശത്രുവായി കാണുേമ്പാൾതന്നെ, കോൺഗ് രസിനെ പിന്തുണക്കുന്നതിനേക്കാൾ, പ്രാദേശിക കക്ഷികൾക്കു മുൻതൂക്കമുള്ള സർക്കാർ കേന ്ദ്രത്തിൽ വരുന്നതിന് പ്രവർത്തിക്കുമെന്ന സന്ദേശമാണ് മായാവതിയും അഖിലേഷും ചേർന്നു നൽകുന്നത്.
മോദിയെ എതിരിടാൻ കെൽപുള്ള നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ സ്വീകാര്യത വർധിക്കുന്നുണ്ട്. പക്ഷേ, പ്രാദേശിക കക്ഷികൾ പിന്തുണക്കാതെ രാഹുലിന് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുവരാനാവില്ല. മായാവതി-അഖിലേഷ് സഖ്യം മോദിക്ക് ഭീഷണിയായി മാറുന്നതിനൊപ്പം, ബി.ജെ.പിയിതര, കോൺഗ്രസിതര സഖ്യസർക്കാർ കേന്ദ്രത്തിൽ വരുന്നതിനെക്കുറിച്ച ചർച്ചകളും ചൂടുപിടിപ്പിക്കുന്നുണ്ട്.
കോൺഗ്രസിനെ ഒപ്പം കൂട്ടിയതുകൊണ്ട് നേട്ടമില്ലെന്നാണ് സമാജ്വാദി പാർട്ടി, ബി.എസ്.പി നേതാക്കൾ ശനിയാഴ്ച വിശദീകരിച്ചത്.
തങ്ങളുടെ പാർട്ടി വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥിക്ക് കൊടുക്കാൻ സാധിക്കും. എന്നാൽ, കോൺഗ്രസിെൻറ വോട്ടുകൾ തങ്ങൾക്കു തിരിച്ചുകിട്ടുന്നില്ലെന്നാണ് മുൻകാല അനുഭവങ്ങൾ. കോൺഗ്രസും സമാജ്വാദി പാർട്ടിയും ഒന്നിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സംഭവിച്ചത് അതാണ്. 1996ൽ ബി.എസ്.പിക്കും ഇതേ അനുഭവം ഉണ്ടായി.
കോൺഗ്രസുമായി മറ്റു സംസ്ഥാനങ്ങളിലും സഖ്യം വേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മായാവതി വിശദീകരിച്ചു. ബി.ജെ.പിയും കോൺഗ്രസും പ്രതിരോധ അഴിമതികളിൽ കുറ്റക്കാരാണെന്നും മായാവതി കുറ്റപ്പെടുത്തി. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസ് സർക്കാർ നിരവധി പ്രതിപക്ഷനേതാക്കളെ ജയിലിലാക്കുകയും മാധ്യമനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴത്തെ കാലാവസ്ഥയും അടിയന്തരാവസ്ഥയുടേതുതന്നെ. ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നു മാത്രം -മായാവതി കൂട്ടിച്ചേർത്തു. നിയമസഭ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും ഛത്തിസ്ഗഢിലും കോൺഗ്രസ് തങ്ങളെ തഴഞ്ഞതിലെ അമർഷവും മായാവതി, അഖിലേഷ് എന്നിവർക്കുണ്ട്. പുതിയ സഖ്യം ആശയപരമല്ല, അവസരവാദപരമാണെന്നാണ് ബി.ജെ.പിയുടെ കുറ്റപ്പെടുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.