2019 പൊതുതെരഞ്ഞെടുപ്പ്: 40 സീറ്റുകൾ വേണമെന്ന് ബി.എസ്.പി
text_fieldsന്യൂഡൽഹി: 2019 പൊതുതെരഞ്ഞടുപ്പിൽ യു.പിയിലെ ആകെയുള്ള 80 സീറ്റുകളിൽ 40 എണ്ണം വേണമെന്ന ആവശ്യവുമായി ബി.എസ്.പി. യു.പിയിലെ വിവിധ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സഖ്യം വിജയം കൊയ്തതിന് പിന്നാലെയാണ് ആവശ്യവുമായി ബി.എസ്.പി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ ഒറ്റക്ക് മൽസരിക്കുമെന്ന മായവതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേ സമയം, മായാവതിയുടെ ആവശ്യത്തോട് എസ്.പി നേതാവ് അഖിലേഷ് യാദവ് അനുകൂല നിലപാട് എടുക്കുമെന്നാണ് റിപ്പോർട്ട്. എല്ലാവരെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് എസ്.പിക്കുള്ളതെന്ന അഖിലേഷിെൻറ പ്രസ്താവന തെളിയിക്കുന്നത് ഇതാണ്.
കെയ്റാനയിൽ ഉണ്ടാക്കിയ ഫോർമുല മറ്റ് മണ്ഡലങ്ങളിലും തുടരണമെന്നാണ് കോൺഗ്രസും ആർ.എൽ.ഡിയും ആവശ്യപ്പെടുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഇൗ ഫോർമുല ആവർത്തിക്കുകയാണെങ്കിൽ യു.പിയിൽ ബി.ജെ.പിയുടെ ആധിപത്യത്തെ തകർക്കാമെന്ന് കോൺഗ്രസും ആർ.എൽ.ഡിയും കണക്ക് കൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.