യു.പിയിൽ മായാവതി- അഖിലേഷ് സഖ്യം
text_fieldsന്യൂഡൽഹി: രണ്ടാമൂഴം അധികാരം പിടിക്കാൻ കരുനീക്കം നടത്തുന്ന ബി.ജെ.പിക്ക് ലോക്സഭ ത െരഞ്ഞെടുപ്പിൽ ഉൾക്കിടിലം സൃഷ്ടിച്ച് ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി-ബി.എസ്. പി സഖ്യം പിറന്നു. മോദിതരംഗത്തിലൂടെ കഴിഞ്ഞ തവണ ബി.ജെ.പി 80ൽ 73 സീറ്റും വാരിയെടുത്ത യു. പിയിലെ മായാവതി-അഖിലേഷ് സഖ്യം ദേശീയ രാഷ്ട്രീയത്തിെൻറ ഗതിമാറ്റ വിളംബരമായി.
കാൽ നൂറ്റാണ്ടിനുശേഷം കൈകോർക്കുന്ന സമാജ്വാദി പാർട്ടിയും ബി.എസ്.പിയും പക്ഷേ, കോൺ ഗ്രസിനെ സഖ്യത്തിൽനിന്ന് മാറ്റിനിർത്തി. സംസ്ഥാനത്ത് ദുർബലമായിപ്പോയ കോൺഗ്രസ ുമായി സഖ്യമുണ്ടാക്കുന്നതുകൊണ്ട് തങ്ങൾക്ക് ഗുണമില്ലെന്ന വിശദീകരണത്തോടെയാണിത്. യു.പിയിൽ പ്രാദേശിക സഖ്യവും ബി.ജെ.പിയുമായി ഏറ്റുമുട്ടലിന് കളമൊരുങ്ങുേമ്പാൾ കോൺഗ്രസിന് ഒറ്റക്ക് ശക്തി പരീക്ഷിക്കേണ്ടിവരും.
ആകെയുള്ള 80ൽ 38 സീറ്റിൽ വീതമാണ് സമാജ്വാദി പാർട്ടിയും ബി.എസ്.പിയും മത്സരിക്കുക. കോൺഗ്രസുമായി സഖ്യമില്ലെങ്കിലും സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുൽ ഗാന്ധിയുടെ അമേത്തിയിലും എതിർസ്ഥാനാർഥികളെ നിർത്തില്ല. ബാക്കിയുള്ള രണ്ടു സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് ആർക്കുവേണ്ടിയെന്ന് പ്രഖ്യാപിച്ചിട്ടില്ല. പടിഞ്ഞാറൻ യു.പിയിൽ അജിത് സിങ്ങിെൻറ രാഷ്ട്രീയ ലോക്ദൾ ചോദിച്ചത് നാലു സീറ്റാണ്. രണ്ടു സീറ്റുകൊണ്ട് അവർ തൃപ്തരാകാനിടയില്ല.
ദേശീയ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സൃഷ്ടിക്കുന്ന യു.പിയിലെ സഖ്യത്തെ പ്രതിപക്ഷപാർട്ടികൾ ആഹ്ലാദപൂർവം സ്വാഗതം ചെയ്തു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പുകളിലേറ്റ തോൽവിക്കു പിന്നാലെയാണ് ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിക്ക് അടുത്ത തിരിച്ചടി. ബി.ജെ.പിയെ നേരിടാൻ പുതിയ പ്രാദേശിക സഖ്യങ്ങൾക്ക് സാധ്യത വർധിപ്പിക്കുന്നതും മോദിയുടെ രണ്ടാമൂഴസാധ്യത തടയുന്നതുമാണ് പുതിയ സഖ്യം.
കാൽ നൂറ്റാണ്ടുമുമ്പ് പിന്തുണ പിൻവലിച്ച് മുലായം സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കിയതോടെ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ബദ്ധശത്രുക്കളായി മാറിയിരുന്നു. ലഖ്നോ െഗസ്റ്റ് ഹൗസിൽ മായാവതിയെ സമാജ്വാദി പാർട്ടിക്കാർ നേരിട്ട സംഭവവും അന്നുണ്ടായി. മായാവതിയെ അപമാനിക്കുന്നത് തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പ്രവർത്തകരെ ഒാർമിപ്പിച്ചുകൊണ്ടാണ് ശനിയാഴ്ച സഖ്യത്തിെൻറ ദൃഢത അഖിലേഷ് വ്യക്തമാക്കിയത്.
ബി.ജെ.പിയുടെ മുന്നേറ്റം സ്വന്തം അടിത്തറ തകർക്കുന്നുവെന്ന തിരിച്ചറിവാണ് സഖ്യം അനിവാര്യമാക്കിയത്. ഗോരഖ്പുർ, ഫുൽപുർ, കൈരാന ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ ഒന്നിച്ചുനിൽക്കുക വഴി ബി.ജെ.പിയെ മലർത്തിയടിക്കാൻ കഴിഞ്ഞത് സഖ്യത്തെക്കുറിച്ച വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.