കോൺഗ്രസ് പുറത്ത് വിട്ടത് വ്യാജ രേഖകളെന്ന് യെദിയൂരപ്പ
text_fieldsന്യൂഡൽഹി: തനിക്കെതിരെ കോൺഗ്രസ് ഇന്ന് പുറത്ത് വിട്ട രേഖകൾ വ്യാജമാണെന്ന് ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യ മന്ത്രിയുമായ ബി.എസ് യെദിയൂരപ്പ. ഈ രേഖകളെ കുറിച്ച് മുമ്പ് തന്നെ അന്വേഷണം നടത്തി വ്യാജമാണെന്ന് തെളിയിക്കപ് പെട്ടതാെണന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയുടെ പ്രശസ്തിയിൽ അസ്വസ്ഥരായത് കൊണ്ടാണ് കോൺഗ്രസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയപ്പെടുമെന്ന് ഭയമുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.
അതേസമയം, കോൺഗ്രസ് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. ഡി.കെ ശിവകുമാർ കൊടുത്ത രേഖകളാണ് കാരവൻ പുറത്ത് വിട്ടത്. കേസിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.