സംഗറെഡ്ഡിയിൽ ബി.ടെക് വിദ്യാർത്ഥിനി കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
text_fieldsഹൈദരാബാദ്: സംഗറെഡ്ഡിയിലെ ഗീതം യൂണിവേഴ്സിറ്റിയിൽ ബി.ടെക് വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിനിയായ രേണുശ്രീയാണ് (18) അഞ്ചാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
നിലത്ത് വീണ വിദ്യാർത്ഥിനിയെ എടുത്ത് പ്രൊഫസർ ഉടൻ തന്നെ ആംബുലൻസ് വിളിച്ചെങ്കിലും വാഹനം എത്താൻ വൈകിയതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു. കുക്കട്ട്പള്ളി നിവാസികളായ മാതാപിതാക്കളെ ബന്ധപ്പെട്ടവർ വിവരം അറിയിച്ചു.
അപ്രതീക്ഷിതമായി നടന്ന സംഭവം കോളേജ് അധികൃതർ മൂടി വക്കാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് മറു വശത്ത് നിന്ന് ആരോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതോടെ വിവരം പുറംലോകമറിഞ്ഞു. ആത്മഹത്യാ കാരണം വ്യക്തമല്ല. പൊലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.