ബുദ്ധ ദാം ചക്മ: മിസോറമിലെ ‘രാജേട്ടൻ’
text_fieldsഐസ്വാൾ: മിസോറാം നിയമസഭയിലേക്കുള്ള ബി.ജെ.പി സ്ഥാനാർഥി ബുദ്ധ ദാം ചക്മയുടെ വിജയത്തിനും കേരളത്തിലെ ബി.ജെ.പി എം.എൽ. എ ഒ. രാജഗോപാലിന്‍റെ വിജയത്തിനും സമാനതകളുണ്ട്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബി.ജെ.പിക്ക് കേരളാ നിയമസഭയ ിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചത്. ഇതിന് സമാനമാണ് മിസോറമിലെ തുയ്ച്വാങ് സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയുടെ 1594 വോട്ടിന ്‍റെ വിജയം.
പാർട്ടിയുടെ കേരളത്തിലെ മുതിർന്ന നേതാവായ രാജഗോപാൽ വർഷങ്ങൾ നീണ്ട പരാജയത്തിലും തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്ന് പിന്മാറാൻ തയാറായിരുന്നില്ല. തുടർന്ന്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്ന് ജയിച്ച് കേരളാ നിയമസഭയിൽ ബി.ജെ.പിയുടെ അക്കൗണ്ട് തുറന്നു.
അതേസമയം, മുൻ മന്ത്രിയും കോൺഗ്രസിന്‍റെ സിറ്റിങ് എം.എൽ.എയുമായ ബുദ്ധ ദാം ചക്മ പാർട്ടിയിൽ നിന്ന് രാജിവെച്ചാണ് ബി.ജെ.പി പക്ഷത്തേക്ക് ചേർന്നത്. മെഡിക്കൽ പ്രവേശന വിഷയത്തിൽ ചക്മ സമുദായക്കാരായ വിദ്യാർഥികൾ വിവേചനം നേരിടുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആഗസ്റ്റ് 21ലാണ് ലാൽ തൻഹവാന മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. തുടർന്ന് ഒക്ടോബർ 16ന് ബി.ജെ.പിയിൽ ചേർന്ന ബുദ്ധ ദാം ചക്മക്ക് പാർട്ടി തുയ്ച്വാങ് സീറ്റ് നൽകി. 2013ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച ബുദ്ധ ദാം 14,626 വോട്ടിനാണ് തുയ്ച്വാങ്ങിൽ നിന്ന് വിജയിച്ചത്.
1972 മുതൽ 2013 വരെയുള്ള മിസോറമിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ ബി.െജ.പിക്ക് സാധിച്ചിരുന്നില്ല. 1972 മുതൽ 1989 വരെ കോൺഗ്രസും മിസോ നാഷണൽ ഫ്രണ്ടും ആണ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയിരുന്നത്. 1993ൽ ആദ്യമായി എട്ട് സീറ്റുകളിൽ മൽസരിച്ച ബി.െജ.പി ഒന്നിൽ പോലും വിജയിച്ചില്ല. 1998ൽ 12 സീറ്റിലും 2003ൽ എട്ട് സീറ്റിലും 2013ൽ 17 സീറ്റിലും 2008ലും മൽസരിച്ചെങ്കിലും സമ്പൂർണ പരാജയമാണ് ഉണ്ടായത്.
മലയാളിയും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനുമായി കുമ്മനം രാജശേഖരനാണ് നിലവിലെ മിസോറാം ഗവർണർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.