പണമിടപാടുകൾക്ക് നിയന്ത്രണം; ആദായ നികുതിയിൽ ഇളവ്
text_fieldsന്യൂഡൽഹി: പണമിടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിച്ചും മോദി സർക്കാറിെൻറ നാലാമത് ബജറ്റ്. 2018 ഒാടെ 7.6 ശതമാനം വളർച്ചാനിരക്ക് പ്രതീക്ഷിക്കുന്ന ബജറ്റ് കാർഷിക, ഗ്രാമീണ മേഖകൾക്ക് ഉൗന്നൽ നൽകുന്നു. ആദായ നികുതി ഘടനയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമീണ വൈദ്യൂതീകരണത്തിനും ഇൻറർനെന്ന് സൗകര്യം വർധിപ്പിക്കുന്നതിനും പ്രാധാന്യം നൽകുന്നതാണ് ജയ്റ്റ്ലി അവതരിപ്പിച്ച ബജറ്റ്.
ഇനിമുതൽ കറൻസി നോട്ടുകൾ ഉപയോഗിച്ച് മൂന്ന് ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകൾ നടത്താനാവില്ല. രാഷ്ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കുന്നതിനും കടുത്ത മാനദണ്ഡങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. 2000 രൂപവരെ മ ാത്രമേ പണമായി സംഭാവനകൾ സ്വീകരിക്കാൻ കഴിയൂ. ചെക്കുകളും ഡിജിറ്റൽ ഇടപാടുകൾ മുഖേന മാത്രമേ സംഭാവനകൾ സ്വീകരിക്കാവൂ.
ആദായ നികുതി പരിധിയിൽ മാറ്റം വരുത്താതെ ഘടനയിൽ മാറ്റം വരുത്തിയതാണ് ബജറ്റിലെ ശ്രദ്ധേയമായ നിർദേശം. മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല 2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം വെര വരുമാനമുള്ളവർക്ക് അഞ്ച് ശതമാനം നികുതി. നേരത്തെ 10 ശതമാനമായിരുന്നു ഇത്. അമ്പത് ലക്ഷം മുതൽ ഒരു കോടി വരെ 10 ശതമാനം സർചാർജും ഒരുകോടിക്ക് മുകളിൽ 15 ശതമാനം സർചാർജും ഏർപ്പെടുത്തി.
റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷക്കുമാണ് ബജറ്റിൽ ഉൗന്നൽ നൽകിയത്. വർധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവെ സുരക്ഷ ഫണ്ടിലേക്ക് ഒരു ലക്ഷം കോടി അനുവദിച്ചു. ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനെ ഭാഗമായി റെയിൽവേ ഒാൺലൈൻ ബുക്കിങ്ങിന് സർവിസ് ചാർജ് ഒഴിവാക്കി. 2020 ഒാടെ ആളില്ലാ റെയിൽവേ ക്രോസുകൾ ഇല്ലാതാക്കുമെന്നും എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലററ് സംവിധാനം ഏർപ്പെടുത്തുമെന്നും പ്രഖ്യാപനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.