ബജറ്റിനെ വിമര്‍ശിച്ച് ശിവസേനയും
text_fieldsമുംബൈ: തിരക്കുപിടിച്ചുള്ള കേന്ദ്ര ബജറ്റ് അവതരണത്തെ വിമര്‍ശിച്ച് ഭരണ സഖ്യകക്ഷിയായ ശിവസേനയും. മുന്‍കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായി നടപ്പാക്കാതെ വര്‍ഷത്തില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെ ചോദ്യംചെയ്താണ് ശിവസേന പ്രസിഡന്‍റ് ഉദ്ദവ് താക്കറെ രംഗത്തുവന്നത്.
നേരത്തേ, ബജറ്റ് അവതരണം നീട്ടിവെക്കണമെന്ന് ഉദ്ദവ് ആവശ്യപ്പെട്ടിരുന്നു. ഗോവ, യു.പിയടക്കം അഞ്ച് സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പിന്‍െറ ചൂടുള്ള മുംബൈ നഗരസഭയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബജറ്റ് അവതരിപ്പിക്കരുതെന്നായിരുന്നു ആവശ്യം. ബജറ്റിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടുകയാണ് ബി.ജെ.പിയുടെ കൗശലമെന്ന് ഉദ്ദവ് ആരോപിച്ചിരുന്നു.
മോദിയുടേത് ബഡായി ബജറ്റ് –വി.എസ്
മോദി സര്‍ക്കാറിന്‍േറത് ബഡായി ബജറ്റാണെന്ന് വി.എസ്. അച്യുതാനന്ദന്‍. കണക്കുകളും പ്രഖ്യാപനങ്ങളുംകൊണ്ട് കസര്‍ത്ത് കാണിച്ചതല്ലാതെ, യാഥാര്‍ഥ്യബോധമില്ല. സമ്പദ്ഘടനയെ കരകയറ്റാന്‍ സഹായകരമായ പദ്ധതികളൊന്നും ബജറ്റിലില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.