ആരോഗ്യ മേഖലക്ക് 88,956 കോടി; അരിവാള്‍ രോഗം ഇല്ലാതാക്കും
text_fieldsന്യൂഡൽഹി: രാജ്യത്തു നിന്നും 2047 ആകുമ്പോഴേക്കും അരിവാള്‍ രോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുമെന്ന് ബജറ്റ്. രോഗബാധ കണ്ടെത്തിയ ഗോത്രവര്‍ഗ മേഖലകളിലെ 40 വയസ്സുവരെ പ്രായമുള്ളവരില്‍ ഏഴു കോടി പേരെ പരിശോധിക്കും. ആരോഗ്യ മേഖലക്കായി ആകെ 88,956 കോടി രൂപ വകയിരുത്തി. ഇതില്‍ 2,980 കോടി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ്.
ആരോഗ്യ മേഖലയിലെ മറ്റു പ്രഖ്യാപനങ്ങൾ
● പുതിയതായി 157 നഴ്സിങ് കോളജുകള്‍ ആരംഭിക്കും. 2014 മുതലുള്ള 157 മെഡിക്കല്‍ കോളജുകളോട് അനുബന്ധിച്ചായിരിക്കും ഇവ ആരംഭിക്കുക.
● ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഗവേഷണ പദ്ധതികൾ. ഫാര്‍മ വ്യവസായരംഗത്ത് ഗവേഷണങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കും.
● ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിൽ (ഐ.സി.എം.ആർ) പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഗവേഷണ സൗകര്യം.
● മെഡിക്കൽ ഉപകരണ നിർമാണം ഉള്‍പ്പടെ മെഡിക്കല്‍ സാങ്കേതികവിദ്യ രംഗത്ത് കൂടുതല്‍ കോഴ്സുകള്‍.
● ആയുഷ്മാന്‍ ഭാരത് നാഷനല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനായി 341.02 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.