ബജറ്റ് ദിവസം പാർലമെൻറിലേക്ക് നടത്താനിരുന്ന കർഷക മാർച്ച് മാറ്റി; 30 ന് ഉപവാസം
text_fieldsന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന തിങ്കളാഴ്ച കർഷക സംഘടനകൾ നടത്തുമെന്ന് പ്രഖ്യാപിച്ച പാർലമെൻറ് മാർച്ച്, റിപ്പബ്ലിക് ദിന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ തൽക്കാലത്തേക്ക് മാറ്റിവെച്ചു. അതേസമയം, രണ്ടുമാസമായി തുടരുന്ന സമരം വിവാദനിയമങ്ങൾ പിൻവലിക്കുന്നത് വരെ മുന്നോട്ടുപോകുമെന്ന് സംയുക്ത കിസാൻ മോർച്ച ഭാരവാഹികൾ അറിയിച്ചു.
റിപ്പബ്ലിക് ദിനത്തിൽ കിസാൻ പരേഡിനിടെ നടന്ന സംഘർഷം ഗൂഢാലോചനയാണെന്നും ചെേങ്കാട്ടയിൽ അതിക്രമം നടത്തിയവർ വഞ്ചകരാണെന്നും യൂനിയനുകൾ ആരോപിച്ചു. ചെങ്കോട്ടയിലേക്ക് കർഷകരെ നയിച്ച ദീപ് സിദ്ദുവിന്‍റെ നടപടിയെ മോർച്ച അപലപിച്ചു. ട്രാക്ടർ റാലിക്കിടയിൽ നടന്ന അനിഷ്ട സംഭവങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ജനുവരി 30ന് ഉപവാസമനുഷ്ഠിക്കുവാനും തീരുമാനിച്ചു.
ബി.ജെ.പി എം.പി സണ്ണി ഡിയോളിെൻറ അടുത്ത സഹായി നടൻ ദീപ് സിദ്ദുവും ആക്ടിവിസ്റ്റായി മാറിയ ഗുണ്ടത്തലവൻ ലഖ സധാനയുമാണ് ചെേങ്കാട്ടയിലെ സംഘർഷത്തിന് പിന്നിലെന്നും ബാരിക്കേഡുകൾ തകർത്ത് സമരക്കാരെ ചെേങ്കാട്ടയിലേക്ക് കൊണ്ടുപോയത് സർക്കാറുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നും കർഷക നേതാക്കൾ ആരോപിച്ചു.
റിപ്പബ്ലിക് ദിനത്തിലെ സംഘർഷം ഒരു സമുദായത്തിനു നേരെ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് ഭാരതിയ കിസാൻ യൂനിയൻ വക്താവ് രാകേഷ് ടികായത്ത് ആരോപിച്ചു. രണ്ടു ലക്ഷത്തിലേറെ ട്രാക്ടറുകൾ അണി നിരന്ന റാലി 99.99 ശതമാനവും സമാധാനപരമായിരുന്നുവെന്ന് കർഷക നേതാവ് ബൽബീർ സിങ് രാജേവാൾ പറഞ്ഞു. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഹരിയാന നിയമസഭയിലെ ഇന്ത്യൻ നാഷനൽ ലോക്ദൾ അംഗം അഭയ് സിങ് ചൗതാല രാജിവെച്ചു.
അതേസമയം, ചെേങ്കാട്ടയിൽ ത്രിവർണ പതാകയെ അവഹേളിച്ചത് ഇന്ത്യ സഹിക്കില്ലെന്നും അക്രമത്തിന് േപ്രരണ നൽകിയവർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പേട്ടൽ ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ ഉദ്യോഗസ്ഥരോടൊപ്പം ബുധനാഴ്ച ചെേങ്കാട്ട സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉടൻ റിപ്പോർട്ട് നൽകുമെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.