ധനമന്ത്രാലയത്തിന് ഇത്തരമൊരു ബജറ്റ് ഉണ്ടാക്കാനാവില്ല; ഇല്ലായ്മകളും പോരായ്മകളും അക്കമിട്ട് നിരത്തി ചിദംബരം
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്ഘടനയുടെ സ്ഥിതി വിവരങ്ങളില്ലാത്ത ഇൗ തരത്തിലുള്ള ഒരു ബജറ്റ് ധനമന്ത്രലായത്തിലെ ഉദ്യോ ഗസ്ഥർക്ക്ഉണ്ടാക്കാൻ കഴിയില്ലെന്ന് മുൻ ധനമന്ത്രി പി. ചിദംബരം. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമർശിച്ച മുൻ ധനമന്ത്രി പി. ചിദംബരം ബജറ്റിലെ തെറ്റായ കണക്കുകകളും പോരായ്മകളും രാജ്യസഭയിലെ ചർച്ചയിൽ അക്കമിട്ടു നിരത്തി. ജനാധിപത്യത്തിനെതിരെ ഗോവയിലും കർണാടകയിലും നടക്കുന്നത് സമ്പദ്ഘടനക്ക് വലിയ കോട്ടമേൽപിക ്കുമെന്നും ചിദംബരം മുന്നറിയിപ്പ് നൽകി. സർക്കാറിനും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനും അക്കൗണ്ട്സ് കൺട്രോളർക്ക ും ധനമന്ത്രിക്കും 2020െല വളർച്ചാ നിരക്ക് എന്തായിരിക്കുമെന്ന് ഏകരൂപത്തിലുള്ള ഒരു ചിത്രം നൽകാൻ കഴിഞ്ഞില്ല. സർക്കാർ തെന്ന രണ്ട് കണക്ക് സംസാരിക്കുേമ്പാൾ ജനങ്ങൾ എന്ത് തീർപ്പാക്കണം.
50 കോടി ഇന്ത്യക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് കിട്ടിയെന്ന ബജറ്റിലെ വാദം തെറ്റാണെന്നും മോദി സർക്കാറിെൻറ പദ്ധതിയിൽ കേവലം 30ലക്ഷം പേർക്കാണ് ഇൻഷൂറൻസിെൻറ പ്രയോജനം ലഭിച്ചതെന്നും ചിദംബരം പറഞ്ഞു. 40 കോടി ജനങ്ങൾക്ക് െപൻഷൻ കിട്ടുമെന്ന് പറഞ്ഞു. ഇൗ പറയുന്ന പദ്ധതിയിൽ ആദ്യമായി പെൻഷൻ കൊടുക്കുക 2039ലായിരിക്കുമെന്ന് ചിദംബരം ഒാർമിപ്പിച്ചു.
കിട്ടാക്കടം 1,00,000 കോടി ലക്ഷം രൂപയായി കുറഞ്ഞുവെന്ന് പറയുന്നു. എന്നാൽ ഒന്നാം മോദി സർക്കാറിെൻറ അഞ്ച് വർഷം
5,55,603 കോടി രുപ കോർപറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളി.
അഞ്ച് ലക്ഷത്തിലേറെകോടി കിട്ടാക്കടം എഴുതി തള്ളിയ ശേഷം കിട്ടാക്കടം ഒരു ലക്ഷം കോടിയായി കുറഞ്ഞുവെന്ന് പറയുന്നു. കർഷക വായ്പയോ, വിദ്യാഭയാസ വായ്പയോ, ശചറുകിട ിടത്തരം സംരഭക വായ്പയോ എഴുതി തള്ളിയിട്ടില്ലെന്നും ചിദംബരം പറഞ്ഞു. അഞ്ച് ട്രില്യൻ ഡോളറിെൻറ സമ്പദ്ഘടനയുണ്ടാകുമെന്നാണ് മോദി പറയുന്നത്. എന്നാൽ എല്ലാ ആറേഴ് വർഷത്തിലും സ്വാഭാവികമായി ഇരട്ടിയായികൊണ്ടിരിക്കുന്നതാണിെതന്നും ഒരു പ്രധാനമന്ത്രിയും ധനമന്ത്രിയുമില്ലാതെ അഞ്ച് ബില്യൻ ഡേളറാകുമെന്നും ചിദംബരം പരിഹസിച്ചു.
വിദേശ നിക്ഷേപകരും, റേറ്റിംഗ് ഏജൻസികളും അന്താരാഷ്ട്ര സംഘടനകളും ഇന്ത്യൻ പത്രങ്ങളല്ല വായിക്കുന്നെതന്നും സംഘം ചേർന്നിരിക്കുന്ന ഇന്ത്യൻ ടെലിവിഷൻ ചാനലുകളല്ല അവർ നോക്കുന്നതെന്നും ചിദംബരം ഇന്ത്യൻ മാധ്യമങ്ങളെ പരിഹസിച്ചു. ഇന്ത്യയുെട ചരിത്രത്തിലെ ആദ്യ വനിതാ ധനമന്ത്രി തിമിഴ്നാട്ടിൽ നിന്നുള്ളയാളെന്ന നിലയിൽ തനിക്ക് ഇരട്ടി സന്തോഷമുണ്ടെന്ന് പറഞ്ഞു തുടങ്ങിയാണ് മുൻ ധനമന്ത്രി കൂടിയായ പി. ചിദംബരം നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിെല തെറ്റുകളും പോരായ്മകളും എണ്ണിയെണ്ണി പറഞ്ഞത്.
ലോകസമ്പദ്ഘടനയെ കുറിച്ച് ധനമന്ത്രിക്കുള്ള കാഴ്ചപ്പാട് സംബന്ധിച്ച പ്രസ്താവന ഒരു ബജറ്റിലുണ്ടാകും. സർക്കാറിെൻറ സാമ്പത്തിക കാഴ്ചപ്പാടും ഇന്ത്യൻ സമ്പദ്ഘടനയുടെ രൂപവും സംബന്ധിച്ച പ്രസ്താവനയുണ്ടാകും. നിർഭാഗ്യകരമെന്ന് പറയെട്ട ഇവ മൂന്നും ഇൗ ബജറ്റ് പ്രസംഗത്തിലുണ്ടായില്ല. രാജ്യത്തിെൻറ മൊത്തം വരുമാനവും മൊത്തം ചെലവും ധനക്കമ്മിയും വരുമാനക്കമ്മിയും അധിക വിഭവ സമാരണവും എല്ലാ ഇനങ്ങളിലുമായി നൽകിയ നികുതി ഇളവുകളും ഇല്ലാത്ത ചരിത്രത്തിലെ ആദ്യ ബജറ്റാണിത്. ഇന്ത്യൻ സമ്പദ്ഘടനയുടെ സ്ഥിതി വിവരങ്ങളില്ലാത്ത ഇൗ തരത്തിലുള്ള ഒരു ബജറ്റ് ധനമന്ത്രലായത്തിലെ ഉദ്യോഗസ്ഥർക്ക് മറ്റൊരു ബജറ്റ് പ്രസംഗം ഉണ്ടാക്കാൻ കഴിയില്ല.
ബജറ്റ് രേഖകളിലുണ്ടെന്ന് പറയുന്നത് കൊണ്ടായില്ല. അവ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രാപ്യമല്ല. ഇൗ കണക്കുകളെന്താണെന്ന് അവരെ ടി.വി്യിലും റേഡിേയായിലും കാണുകയും കേൾക്കുകയും ചെയ്യുന്നവർ അറിയേണ്ടിയിരുന്നു. പ്രതിരോധത്തിനും സ്ത്രീകൾക്കും തൊഴിലുറപ്പു പദ്ധതിക്കും ഉച്ചക്കഞ്ഞിക്കും എരതയാണ് നീക്കിവെച്ചത് എന്നറിയാനുള്ള അവകാശം അവർക്കുണ്ടായിരുന്നു . ഭാവിയിലെങ്കിലും ിൗ തരത്തിലുള്ള പ്രസംഗം നടത്തണമെന്ന് ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.